ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ ക്ഷേമനിധി ഓഫീസുകളിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസ് സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശ്രീ. ഷമീം അഹമ്മദ് അവർകൾ മുൻപാകെ ജില്ലാ പ്രസിഡൻ്റ് ശ്രീ. എം എസ് അനിൽ കുമാർ, സംസ്ഥാന സെക്രട്ടറി, ശ്രീ. പ്രശാന്ത് തോപ്പിൽ, ജില്ലാ സെക്രട്ടറി ശ്രീ. RV മധു, ജില്ലാ ട്രഷറർ ശ്രീ. സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ. സതീഷ് ശങ്കർ, ശ്രീ. അനിൽ മണക്കാട്, ശ്രീ. സതീഷ് കവടിയാർ എന്നിവർ ദീർഘ നാളായി സംഘടന ആവശ്യപ്പെട്ട് വരുന്ന ഇനിയും പരിഗണിക്കപ്പെടാത്ത വിവിധ വിഷയങ്ങൾ ബഹു. സിഇഒ മുൻപാകെ അവതരിപ്പിച്ചു.
തുടർന്ന് ജില്ലാ ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫിസർ ശ്രീമതി. ഗീത അവർകൾക്ക് ജില്ലാ പ്രസിഡണ്ട് നിവേദനം കൈമാറി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീ. സജയ് കുമാർ, ജില്ലാ പി ആർ ഒ ശ്രീ. അനന്തകൃഷ്ണൻ, അക്പ ബോർഡ് ചെയർമാൻ ശ്രീ. രാജൻ. വി, ജില്ലാ നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ശ്രീ. സുനിൽ ക്ലിക്ക്, വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കൊണ്ട് ശ്രീ. മാധവൻ നായർ, ശ്രീ. സനൽ കുമാർ, ശ്രീ. രാജീവ്, ശ്രീ. അജിത് സ്മാർട്ട്, ശ്രീ. മോഹന ചന്ദ്രൻ നായർ, ശ്രീ. സജീവ് മേലെതിൽ, ശ്രീ. അനിൽ രാജ് എന്നിവർ പങ്കെടുത്തു.
ക്ഷേമനിധി അംഗങ്ങൾക്ക് പുതുതായി ഏർപ്പെടുത്തുവാൻ പോകുന്ന അപകട ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ സിഇഒ അവതരിപ്പിക്കുകയും, അതിന്മേൽ വേണ്ട ഭേദഗതികൾ സംസ്ഥാന, ജില്ലാ നേതാക്കൾ സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് തൻ്റെ ഭാഗത്ത് നിന്നും അനുഭാവപൂർവം പരിഗണിക്കാമെന്ന് സിഇഒ ഉറപ്പ് നൽകി.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് …
ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…
തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…
ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…