ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ, ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും, സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായാണ് കിടന്നിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുള്ള ഒരു സിവിൽ കേസ് വിധി ഇവര്‍ക്ക് എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ആയിരിക്കാം ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ സംശയിക്കുന്നു. പാലോട് പോലീസ് കൂടുതൽ അന്വേഷിച്ചുവരുന്നു.