സാങ്കേതിക സർവകലാശാലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം തിരുവല്ലം എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിങിന്. സർവകലാശാലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകനായ നന്ദു ഭദ്രനും ലഭിച്ചു. 2020-23 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.