ഓണത്തിന് ഒരു വട്ടി പൂവ് പദ്ധതി തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്നു

തിരുവല്ലം കൃഷിഭവൻ നടപ്പാക്കുന്ന “ഓണത്തിന് ഒരു വട്ടി പൂവ്” പദ്ധതി തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, തിരുവല്ലം പൂർണ്ണ ശ്രീ ബാലികാസദനത്തിൽ ജമന്തി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പൂർണശ്രീ ബാലിക സദനം സെക്രട്ടറി ശ്രീമതി നീലിമ കുറുപ്പ്, തിരുവല്ലം കൃഷി ഓഫീസർ ശ്രീമതി സിത്താര സഹദേവൻ, അസ്സി. കൃഷി ഓഫീസർ മനോജ് സോമൻ, ബിജെപിയെ തിരുവല്ലം ഏരിയ പ്രസിഡൻറ് പാച്ചല്ലൂർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

ഓണത്തിന് അര ടൺ പൂവ് ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, വിവിധ ക്ലബ്ബുകൾക്കും, വ്യക്തികൾക്കും ഈ പദ്ധതിയിൽ അംഗമാകാം എന്ന് തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി അറിയിച്ചു.

error: Content is protected !!