പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ.

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്ളോമ, സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം.

പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.in ൽ ലഭ്യമാണ്.

News Desk

Recent Posts

എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക്  …

5 hours ago

കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം നാളെ വ്യാഴാഴ്ച (21-08-2025) തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…

11 hours ago

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…

17 hours ago

നീറ്റ് പിജി 2025 ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…

1 day ago

മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…

1 day ago

മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ശിവന്‍കുട്ടി

ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…

1 day ago