ജൂലൈ 11 രാവിലെ 11:11 ന്‌ 1111 പേര്‍ ഒരേ സമയം സോഷ്യല്‍ മീഡിയകളില്‍

ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11ന്റെ ആദ്യപോസ്റ്റര്‍ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ലോഞ്ച്‌ ചെയ്തത്. ജൂലായ്‌ 11 തീയതി പകല്‍ 11:11 ന്‌ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലോഞ്ച്‌ ചെയ്തു.

‘ദി സ്പിരിച്വല്‍ ഗൈഡന്‍സ്‌’ എന്ന ടാഗ്‌ ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍, ഫാന്റസി, മോര്‍ച്ചറി ജോണറിലാണ്‌ അവതരിപ്പിക്കുന്നത്‌. ധ്യാനീനു പുറമെ ഇന്ദ്രന്‍സ്‌, ഹരീഷ്‌ കണാരന്‍, സാജു
നവോദയ, നോബി, സുധീര്‍ പറവൂര്‍, ശിവജി ഗുരുവായൂര്‍, അരിസ്റ്റോ സുരേഷ്‌, കിടിലം ഫിറോസ്‌, ദിനേശ്‌ പണിക്കർ, ശരത്‌. കൊല്ലം ഷാ, സന്തോഷ്‌ കുറുപ്പ്‌, രാജ്കുമാർ, സജി എസ്‌ മംഗലത്ത്‌, മാസ്റ്റര്‍ ആദി സജി സുരേന്ദ്രന്‍, അഖിൽ സജി, ബിച്ചാൾ മുഹമ്മദ്‌, ബിനു ദേവ്‌, വിനോദ്‌ ബി വിജയ്‌, മറീന മൈക്കിള്‍, ധന്യ മേരി വര്‍ഗ്ഗീസ്‌, അഞ്ജന അപ്പുക്കുട്ടന്‍, രശ്മി അനില്‍, പ്രതിഭാ പ്രതാപ്‌, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്‌, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു.

ബാനര്‍ – വൺ ലെവന്‍ സ്റ്റുഡിയോസ്‌, കഥ, സംവിധാനം- മഹേഷ്‌ കേശവ്‌, സജി എസ്‌ മംഗലത്ത്‌, ഛായാഗ്രഹണം – പ്രിജിത്ത്‌ എസ്ബി, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്ടര്‍ – അനില്‍ മേടയില്‍, എഡിറ്റിംഗ്‌ – സോബിൻ കെ സോമന്‍, ത്രീഡി സ്ടീരിയോഗ്രാഫി -ജീമോന്‍ കെ പൈലി, ജയപ്രകാശ്‌ സി ഓ, പ്രൊഡക്ഷന്‍ കൺട്രോളർ -നിജിൽ ദിവാകര്‍, ബാക്ക്‌ ഗ്രാണ്ട്‌ സ്കോര്‍ – രഞ്ജിത്ത്‌ മേലേപ്പാട്ട്‌, എസ്‌എഫ്‌എക്‌സ്‌ – അരുൺ വര്‍മ്മ, അസ്സോസിയേറ്റ്‌ ഡയറക്ടേഴ്സ്‌ – ബിച്ചാൾ മുഹമ്മദ്‌, അനീസ്‌ ബഷീര്‍, കൺസെപ്റ്റ്‌ ആര്‍ട്ട്‌- ആര്‍കെ, സംഗീതം അനന്തു, സിനാരിയോ – മിഥുന്‍ മോഹന്‍ദാസ്‌, നിധിൻ നടുപ്പറമ്പന്‍, വി എഫ്‌ എക്സ്‌ -മൂവിലാന്റ്‌ ഡിഐ- ചിത്രാഞ്ജലി, പ്രൊഡക്ഷന്‍ മാനേജര്‍ -സജി മെറിലാന്റ്‌, കല- സജി, ചമയം – സന്തോഷ്‌ വെണ്‍പകല്‍, കൃഷ്ണൻ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം – ജതിന്‍ പി മാത്യൂ, കോറിയോഗ്രാഫി – വിനു മാസ്റ്റര്‍, ആക്ഷന്‍സ്‌ – ബ്രൂസ്ലി രാജേഷ്‌ സ്റ്റില്‍സ്‌ ബൈജു രാമപുരം, ഡിസൈന്‍സ്‌ – നിഖിൽ, പിആർ ഓ – അജയ്‌ തുണ്ടത്തിൽ.

News Desk

Recent Posts

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

3 hours ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

4 hours ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

5 hours ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

5 hours ago

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

15 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

3 days ago