സാക്ഷരതയുടെ അര്‍ത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്കുണ്ടാവണം: മന്ത്രി വി. ശിവൻകുട്ടി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – ഉല്ലാസ് മേള മന്ത്രി ഉദ്ഘാടനം ചെയ്തു

സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നതാണെന്ന ബോധ്യം നമുക്ക് ഉണ്ടായാൽ മാത്രമേ കേരളസമൂഹത്തെ മുന്നിലേക്ക് നയിക്കാനാകൂ എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിസ്റ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സമൂഹത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യനീതി ഉറപ്പാക്കുക, എന്ന ലക്ഷ്യത്തോടെ പഠനാവസരം നഷ്ടമായവരെയും പാതിവഴിയില്‍ പഠനം മുടങ്ങിയവരെയും അനൗപചാരിക പഠനപ്രക്രിയയുടെ ഭാഗമാക്കുക എന്ന സര്‍ക്കാര്‍ നയം സാര്‍ഥകമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനങ്ങളിലാണ് സാക്ഷരതാമിഷനെന്നും മന്ത്രി പറഞ്ഞു.

അരലക്ഷത്തിലധികം പേരാണ് പദ്ധതിയിലൂടെ സാക്ഷരരായത്. പദ്ധതിയുടെ വളന്ററി ടീച്ചര്‍മാരായി പ്രവര്‍ത്തിച്ചവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. പഠിതാക്കളെ സാക്ഷരരാക്കാന്‍ പ്രയത്‌നിച്ച അധ്യാപകര്‍ ഒരു രൂപപോലും ഓണറേറിയം കൈപ്പറ്റിയിട്ടില്ലെന്നതും അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ഓഫ് ഇന്ത്യ അടൽ എജുക്കേഷൻ പ്രതിനിധി ഗഗൻകുമാർ കമ്മത്ത് ഉല്ലാസ് പദ്ധതി വിശദീകരിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ പങ്കെടുത്തു.

ഇന്നും നാളെയുമായി (ജൂലൈ 14, 15) നടക്കുന്ന മേളയിൽ ആദ്യ ദിനമായ ഇന്ന് തുടർ വിദ്യാഭ്യാസം-തുല്യത- വൈജ്ഞാനിക സമൂഹം, നവ കേരളത്തിന് പൊതുസാക്ഷരത, ഭരണഘടന സാക്ഷരത – പാഠവും പൊരുളും, മാലിന്യമുക്ത കേരളം ബോധനപഠനങ്ങൾ, ഡിജിറ്റൽ ലിറ്ററസി, സാക്ഷരത – ഇന്നലെ ഇന്ന് നാളെ, ഫിനാൻഷ്യൽ ലിറ്ററസി എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. മേളയുടെ രണ്ടാം ദിനമായ നാളെ (ജൂലൈ 15) രാവിലെ പത്തിന് നടക്കുന്ന അനുമോദന സമ്മേളനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago