തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് കൂടി ഒഴുകുന്ന ആമായിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയെ രക്ഷപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ച കേരള ഫയര്‍ & റെസ്‌ക്യൂ ടീമിനേയും അവരുടെ സ്‌കൂബ ഡൈവിംഗ് പ്രവര്‍ത്തകരേയും നഗരസഭ ആദരിച്ചു. ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് നഗരസഭയുടെ ആദരവ് നല്‍കി. ഈ രക്ഷാപ്രവര്‍ത്തന ടീമിനെ നയിച്ച ഫയര്‍ ഫോഴ്‌സിന്റെ തലവന്മാരായ ശ്രീ കെ പദ്മകുമാര്‍, ശ്രീ അബ്ദുല്‍ റഷീദ് എന്നിവര്‍ക്ക് നഗരസഭയുടെ ഹൃദയം നിറഞ്ഞ നന്ദി മേയര്‍ രേഖപ്പെടുത്തി.