അധര്‍മ്മങ്ങള്‍ക്കെതിരെയാകട്ടെ ഈ രാമായണ മാസം

അങ്ങനെ ഒരു രാമായണ മാസം, കർക്കടക മാസം കൂടി എത്തിയിരിക്കുന്നു. രാമായണത്തെ കുറിച്ചും രാമനെ കുറിച്ചും എത്ര വിവരിച്ചാലും മതിയാവില്ല. രാമനും രാമായണ കഥകളും എന്നും നമ്മുടെ ഉള്ളിൽ കുട്ടിക്കാലം മുതൽ മനസ്സിൽ ഉള്ളത്താണല്ലോ. മാനിഷാദയിൽ നിന്ന് വാല്മീകിയിലൂടെ രാമായണം രചിയ്ക്കപ്പെടുകയും ജനഹൃദയങ്ങളിൽ ഗാനമായും കഥകളായും ലോകമെമ്പാടും വളർന്ന് ആദ്ധ്യാത്മ രാമായണമായി എഴുത്തച്ഛനിലൂടെ മനുഷ്യമനസ്സുകളിൽ ഇന്നും നിറഞ്ഞു നില്ക്കുന്നു.

വളരെ അത്ഭുതമെന്നു പറയട്ടെ ഇന്നും ഒട്ടും പ്രാധാന്യം കുറയാതെ രാമൻ നമ്മുടെ ഉള്ളിൽ നിൽക്കുന്നുണ്ടെങ്കിൽ ആ കഥാപാത്രമത്രയും നമ്മളെ സ്വാധീനിച്ചിരിക്കണം. ലക്ഷ്മണൻ, ഭരതൻ, ഹനുമാൻ പിന്നെ സീത ദേവിയും രാവണനും ഇന്നും നമ്മുടെ കൂടെ മറ്റു പലപേരുകളിലായി ജീവിക്കുന്നില്ലേ? ഒരു ഉത്തമ പുരുഷനായി ഓരോ സന്ദർഭങ്ങളില്ലും എങ്ങനെ ജീവിക്കണമെന്ന് രാമൻ കാണിച്ചുതരുന്നു. അച്ഛൻ്റെ വാക്ക് പാലിക്കുന്നതിനായി 14 വർഷത്തെ വനവാസം സ്വീകരിക്കുന്നതിലൂടെയാണ് രാമായണ കഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. സ്വന്തം ചേട്ടന് ഒറ്റയ്ക്ക് കാട്ടിൽ അയയ്ക്കാതെ കൂട്ടത്തിൽ പോകുന്ന ലക്ഷ്മണനും ഭർത്താവിനെ അനുഗമിക്കുന്ന സീതയും രാമന് ശക്തിപകരുന്നു. കുടുംബ ബന്ധങ്ങളിൽ സഹോദരങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, കിട്ടുന്ന സന്തോഷം ആപത് ഘട്ടം തരണം ചെയ്യുവാനുള്ള ധൈര്യം നല്‍കുന്നു.

എത്ര ശക്തിയും കഴിവും ഉള്ളവനാണെങ്കില്ലും അഹങ്കാരം ഉണ്ടെങ്കിൽ ഭൂമിക്ക് ഭരമായിമാറും എന്ന് ബാലി വധത്തിലൂടെ നമ്മുക്ക് കാണിച്ചു തരുന്നു. എത്ര നിസാരരാണെങ്കിലും ഒരു ആപത്ഘട്ടത്തിൽ നമ്മളെ സ്നേഹിച്ചു കൂടെ നിൽക്കുന്നവർ നമ്മുക്ക് അനുഗ്രഹമാണെന്നു വാനരപ്പടയും അണ്ണാൻ കുഞ്ഞും നമ്മളെ ഓർമ്മിപ്പിക്കുന്നു.

അധർമ്മ ചെയ്തികളിലൂടെ ഭൂലോകരെ ഉപദ്രവിക്കുന്നത്തിൽ ഹരം കൊണ്ട രാവണനെ, മനുഷ്യനായി ജനിച്ച് ധർമ്മ മാർഗത്തിലൂടെ യുദ്ധം നടത്തി അധർമത്തെ നിഗ്രഹം ചെയ്ത് അവതാര പുരുഷനായി രാമൻ ദേവനായി മാറിയത് പിന്നെ ചരിത്രം.

എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ഭഗവാൻ ആരെയും മാറ്റി നിർത്താതെ എല്ലാവരെയും കൂടെ നിർത്തി ഒരു യുദ്ധം നയിച്ചത് ഇന്നുള്ള നേതാക്കന്മാർക്ക് സ്വികരിക്കുവാനുള്ള നല്ല ഒരു മാതൃകയാണ്. ഇത് ഒരു പുരാണ കഥ മാത്രമല്ല എന്നും പുതിയതായി ഇരിക്കുന്നത് എന്ന് അർത്ഥത്തിൽ ഇന്നും നമുക്ക് ചുറ്റും ധർമ്മാ അധർമ്മ യുദ്ധങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്തിലൂടെ രാമായണം വളരെ പ്രസക്തമായി കൊണ്ടിരിക്കുന്നു.

രാമായണം വായിക്കുകയും അർത്ഥം മനസ്സിലാക്കി സ്വജീവിതത്തിൽ പകർത്തുകയും ചെയ്താൽ മാത്രമേ രാമായണമസാചരണം കൊണ്ട് പ്രയോജനമുള്ളൂ. ഇന്ന് വർധിച്ചുവരുന്ന കുടുംബകലഹങ്ങളും ധാർമിക ച്യുതികളും രാമായണത്തിലൂടെ അതിജീവിക്കുവാൻ അവതാരങ്ങളിൽ മര്യദാ പുരുഷോത്തമൻ ആയ ശ്രീരാമൻ ഞങ്ങൾക്ക് ശക്തിപകരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

രാമായണം മുഴുവനായും വായിക്കുവാൻ കഴിയാത്തവർ ഏക ശ്ലോകി രാമായണമെങ്കിലും വായിച്ചു ഈ കർക്കടക മാസം ധന്യമാക്കുക.

ഏകശ്ലോകി രാമായണം.

പൂര്‍വ്വം രാമ തപോവനാദി ഗമനം
ഹത്വാമ‍ൃഗം കാഞ്ചനം
വൈദേഹീഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം
ലങ്കാപുരീ മര്‍ദ്ദനം
ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധനം
സമ്പൂണ്ണ രാമായണം.

ശ്ലോകത്തിന്‍റെ വാക്യാര്‍ത്ഥം
ഒരിക്കല്‍ രാമന്‍ വനത്തിലേക്ക് പോയി. മാന്‍പേടയെ പിന്തുടര്‍ന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടര്‍ന്ന് രാവണനും, കുംഭകര്‍ണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്‍റെ സംഗ്രഹമാണിത്.
ശ്രീ രാമജയം

ലേഖനം തയ്യാറാക്കിയത്
ഉദയകിരണം
ചേര്‍ത്തല

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

21 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

21 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

21 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

21 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago