കേരള എക്‌സൈസ് വകുപ്പ്, കിംസ് ഹെല്‍ത്ത്,കേരള ലോ അക്കാദമി എന്നിവരുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് നിര്‍മിച്ച ലഘുചിത്രത്തിന്റെ റിലീസിംഗ് നാളെ നടക്കും. വൈകിട്ട് 3 മണിക്ക് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവനന്തപുരം ഡി സി പി പി നിധിൻ രാജ് IPS ചിത്രം റിലീസ് ചെയ്യും.
പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനാവും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അജയ് കെ ആര്‍, കൗണ്‍സിലര്‍ ജി മാധവദാസ്, കിംസ് ഹെല്‍ത്ത് സിഇഒ രശ്മി അയിഷ, ലോ അക്കാദമി ഡയറക്ടര്‍ പ്രൊഫ. കെ അനില്‍കുമാര്‍, തൈക്കാട് മോഡല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പ്രമോദ് കെ വി, വൈസ് പ്രിന്‍സിപ്പല്‍ ഫ്രീഡ മേരി ജെ എം,പിടിഎ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പ്രകാശ് പ്രഭാകറാണ് വേരുകള്‍ എന്ന ലഘുചിത്രം സംവിധാനം ചെയ്തത്.
അർബുദ അതിജീവിതരുടെ 'ഉയരെ' സംഗമവും ചിത്രപ്രദർശനവും നടന്നു കൊച്ചി, 29 ജൂലൈ 2026: ലോക ഹെഡ് & നെക്ക് അർബുദ…
നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക്…
ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…