Categories: KERALANEWSTRIVANDRUM

സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന പ്രതിലോമ ബജറ്റ്: മന്ത്രി ഡോ. ബിന്ദു

സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തോടും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളോടും ബജറ്റ് പുലർത്തിയ അവഗണനയോട് കടുത്ത ജനരോഷം കേരളത്തിലാകെ ഉയരുമെന്നും മന്ത്രി ഡോ. ബിന്ദു പ്രസ്‌താവനയിൽ പറഞ്ഞു

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ അതിപ്രധാന മേഖലകൾക്ക് മതിയായ വിഹിതം നീക്കിവെക്കാതെ കോർപ്പറേറ്റുകൾക്ക് നികുതിയിളവും ആനുകൂല്യവും അടക്കം താങ്ങ് നൽകുക വഴി ബിജെപി സർക്കാരിന്റെ നയസമീപനത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രബജറ്റ്. ഗ്രാമീണവികസനത്തിനും കാർഷികമേഖലയുടെ പരിഷ്‌കരണത്തിനും മുൻഗണന നൽകാതെ കർഷകരുടെയും ഗ്രാമീണജനതയുടെയും അടിസ്ഥാനാവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുചെലവിൽ വരുത്തിയിരിക്കുന്ന വെട്ടിക്കുറയ്ക്കൽ നിർദ്ധനരും ദുർബ്ബലരുമായ സാമാന്യജനതയുടെ ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കും.

രാജ്യത്ത് വർദ്ധിക്കുന്ന സാമ്പത്തിക അസമത്വം കൂടുതൽ മൂർച്ഛിപ്പിക്കുന്ന നയസമീപനമാണ് ബജറ്റിൽ ഒട്ടാകെ പരന്നുകിടക്കുന്നത്. പാരിസ്ഥിതികമായ ഉത്കണ്ഠകളെയോ സുസ്ഥിരവികസനം എന്ന ആശയത്തെയോ എവിടെയും കേന്ദ്ര ബജറ്റ് പിൻപറ്റിയിട്ടില്ല. സ്വകാര്യവത്ക്കരണത്തിന്റെയും പൊതുമേഖലയെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതിന്റെയും വഴിക്കാണ് മൂന്നാം മോഡി സർക്കാരിന്റെയും പോക്ക്. വിവിധ മേഖലകളിലായി രാജ്യത്തിന്റെ സമ്പദ്-നിലയുടെ നട്ടെല്ലായി നിലകൊള്ളുന്ന സംഘടിതരും അസംഘടിതരുമായ തൊഴിലാളിവർഗ്ഗ ജനതയുടെ താത്പര്യങ്ങളെ ഇവർ പരിഗണനാവിഷയമേ ആക്കിയിട്ടില്ലെന്നത് ഏറ്റവും അപലപനീയമാണ് – മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

19 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

19 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

19 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

19 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago