വടക്കൻ പറവൂർ ഗവ എച്ഛ് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി

കൊച്ചി, 25 ജൂലൈ 2024:  പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ  വിതരണം ചെയ്തു.

സ്‌കോളർഷിപ്പ് ദാന ചടങ്ങിൽ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്; കളേഴ്സ് കാറ്റലിസ്റ്റ് നിപുൺ വർമ്മ; സിഎസ്ആർ എക്സിക്യൂട്ടീവുമാരായ വിനീത് മോഹനൻ, രാമുകൃഷ്ണ; സിഎസ്ആർ കോർ ടീം അംഗങ്ങളായ ഷൈൻ അബ്ദുൾ റഷീദ്, ലക്ഷ്മി മേനോൻ; വടക്കൻ പറവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ശശിധരൻ, സ്‌കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് പി.എസ്; എസ്എംസി ചെയർമാൻ വിനു എം ജെ; സ്‌കൂൾ പ്രിൻസിപ്പാൾ വീണ എസ് വി; ഹെഡ്മിസ്ട്രസ് സിനി എ എസ്; സ്‌കൂളിലെ മറ്റ് അധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൻ്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും യുഎസ് ടി സംഘടിപ്പിച്ചു.

“ജീവിത പരിവർത്തനം സാധ്യമാക്കാനും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുമായുള്ള ഞങ്ങളുടെ സ്ഥാപക ചെയർമാൻ ജിഎ മേനോന്റെ കാഴ്ചപ്പാടിന് അനുസൃതമായുള്ള പ്രവർത്തനങ്ങൾക്ക് യു എസ് ടി പ്രാധാന്യം നൽകി പ്രവർത്തിക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. യു എസ് ടിയുടെ 25-ാം  വാർഷികാഘോഷത്തോടനുബന്ധിച്ച്, ജി എ മേനോൻ പൂർവവിദ്യാർത്ഥിയായിരുന്ന വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 25 വിദ്യാർത്ഥികളെ യോഗ്യതയുടെയും അക്കാദമിക മികവിൻ്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സ്‌കോളർഷിപ്പുകൾ നൽകി. തടസ്സങ്ങളേതുമില്ലാതെ പഠനം തുടരുന്നതിന് വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരമൊരുക്കും,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. 

സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതിൽ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതിൽ യു എസ്  ടി എന്നും മുൻപന്തിയിലാണ്. വിവിധ പരിപാടികളാണ് കമ്പനി ഈ മേഖലയിൽ നടപ്പാക്കി വരുന്നത്.

Web Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

1 day ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

1 day ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago