62 ചിത്രങ്ങൾ, സംഘർഷഭൂമിയിലെ യാഥാർഥ്യങ്ങളുമായി ഹെവിമെറ്റലും പലസ്തീൻ ഐലൻസ്സും

രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ലോങ്ങ് ഡോക്ക്യൂമെന്ററി വിഭാഗത്തിലെ അഞ്ചു ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ , മലയാളചിത്രം കൈമിറ , ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ ഞായറാഴ്ച 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് .

പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ , പലസ്തീൻ ഐലൻസ്സ് എന്നീ ചിത്രങ്ങളാണ് പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കുക .വിഖ്യാത സംവിധായകരായ ബേദി സഹോദരന്മാരുടെ മോണാർക് ഓഫ് ദി ഹിമാലയാസ്, കോർബറ്റ്സ് ലെഗസി, പോർട്രേറ്റ് ഓഫ് ലിവ് ഉൾമാൻ വിഭാഗത്തിൽ ലിവ് ഉൾമാൻ – എ റോഡ് ലെസ്‌ ട്രാവൽഡ് എന്നിവയും മൂന്നാം ദിനത്തിൽ ഉണ്ടാകും.

ലോങ്ങ് ഡോക്യുമെൻററി മത്സര വിഭാഗത്തിൽ വസുധൈവകുടുംബകം പ്രമേയമാക്കിയ മറാത്തി ചിത്രം ദ വേൾഡ് ഈസ് ഫാമിലി ,ഫ്ലിക്കറിംഗ് ലൈറ്റ്സ്, ഷോർട്ട് ഡോക്യുമെൻററി മത്സര വിഭാഗത്തിൽ തമിഴ് ചിത്രം കളേഴ്സ് ഓഫ് കോളിവുഡ് – എ മെലാനിൻ ഡെഫിഷ്യൻസി, ഡിയർ ചലാം, ഷെറി ഗോവിന്ദ് ഒരുക്കിയ ഓപ്പോസിറ്റ്, ഗുഡ്ബൈ ഹലോ, ലൗലി ആൻഡ് ടിപ്ടോപ്, ദ ഫസ്റ്റ് ഫിലിം, ഷുഡൈ കിൽ മൈസെൽഫ് ഓഫ് കോഫി എന്നിവയുടെ പ്രദർശനവും ഇന്നുണ്ടാവും .

ഇൻറർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ സ്പാനിഷ് സംവിധായകൻ ഹെർമിനിയോ കാർഡിയേൽ ചിത്രം നോട്ട്, പോർച്ചുഗീസ് ചിത്രം പാരനോയ ഓർ മിസ്റ്റിഫിക്കേഷൻ, ഫ്രഞ്ച് ചിത്രം വോൾസെലസ്റ്റ്, പ്രൈവറ്റ് മെസ്സേജ്, മാസ്റ്റർ പീസ്,വാണ്ടറിംഗ് ബേർഡ്, ഗുഡ് ടു സീ യാ, ഗെയിം ബോയ് ,അർജൻറീനിയൻ ചിത്രം ജോർജ് പൊളാക്കോ, പാക്കിസ്ഥാൻ ചിത്രം സോങ്സ് ഓഫ് ദ സൂഫി എന്നിവയും ഞായറാഴ്ച പ്രദർശിപ്പിക്കും .

ഇൻറർവ്യൂ വിത്ത് ദി ഡെവിൾ, ശാന്ത വലയം, മീനുകൾ,എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്കോസ് വി ആർ ഡൂംഡ്, ലോങ്ങ് ഡോക്യുമെൻററി വിഭാഗത്തിൽ ഗ്രോ വാസു എന്നീ മലയാളചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

വിഖ്യാത ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമായി ഭാവാന്തരണ, ദി ഗ്ലാസ് പെയിൻ, മന്മദ് പാസഞ്ചർ എന്നീ ചിത്രങ്ങളും സാമൂഹിക നീതി പ്രമേയമായ ഡോക്ടർ ബി ആർ അംബേദ്കർ നവ് ആൻഡ് ദെൻ, അവർ ഒഡീസി ഈസ് റെഡ് എന്നിവയും മൂന്ന് മ്യൂസിക് വീഡിയോകളും ഞായറാഴ്ചത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

8 hours ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

3 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

3 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

3 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

3 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

3 days ago