ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കുന്നത് അനുവദിക്കില്ല: കെ.എച്ച്.എസ്.ടി.യു

ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി ലയനത്തിലൂടെ അധ്യാപക അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനം മുന്നോട്ട് വെക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക മേഖലയെ മനപ്പൂർവ്വം അവഗണിച്ച് സർക്കാരിന്റെ സാമ്പത്തിക ക്ഷീണത്തെ സഹായിക്കാനുള്ള വികല റിപ്പോർട്ടാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഹയർ സെക്കണ്ടറി ക്ലാസ് മുറികളിൽ അറുപത്തിയഞ്ചു കുട്ടികൾ വീതമാണ് പഠിക്കുന്നത്. കഴിഞ്ഞ തവണ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അനുവദിച്ച അഡിഷണൽ ബാച്ചുകളിൽ ഇതുവരെ സ്ഥിരാധ്യാപകരെ നിയമിക്കാതെ താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഹയർ സെക്കണ്ടറി അധ്യാപക പി.എസ്.സി ലിസ്റ്റുകളിൽ നിന്നും നിയമനം നടത്താതെ താത്കാലിക അധ്യാപകരെ വെച്ച് ക്ലാസുകൾ ദീർഘകാലം മുന്നോട്ടുകൊണ്ടുപോകുന്നത് സർക്കാരിന്റെ പരാജയമാണെന്ന് യോഗം വിലയിരുത്തി.

ഖാദർ കമ്മിറ്റിയുടെ വികലമായ കണ്ടെത്തലുകളിലൂടെ കേരളത്തിൽ നിലനിക്കുന്ന അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കതിനെതിരെയും ഖാദർ കമ്മിറ്റി നടപ്പിലാക്കി പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപടുകൾക്കെതിരെയും പൊതു സമൂഹത്തെ അണി നിരത്തിയും, അധ്യാപക കൂട്ടായ്മ കൊണ്ടും ജനാധിപത്യ സമരങ്ങളിലൂടെയും, നിയമ പരമായ രീതിയിലും നേരിടുമെന്നു സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 1 ന് ഹയർ സെക്കണ്ടറി സംരക്ഷണ ദിനാചാരണം നടത്തും, സംസ്ഥാന പ്രസിഡന്റ് കെ. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി സ്വാഗതം പറഞ്ഞു, മുൻ സംസ്ഥാന പ്രസിഡന്റ് ഒ ഷൌക്കത്തലി ഉദ്ഘാടനം നിർവഹിച്ചു,

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി കെ അബ്ദുൽ റഹിമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു, ഡോ സന്തോഷ്‌ കുമാർ,കൃഷ്ണൻ നമ്പൂതിരി ,ജലീൽ പാണക്കാട്, ഡോ. വി പി സലീം, എ അബൂബക്കർ, ഡോ ഷാജിത പി പി, ബഷീർ എൻ, ഷമീം അഹമ്മദ്‌ ,ഷബീറലി എ, മുഹമ്മദ് ഷരീഫ്, ഡോ ഷാഹുൽ ഹമീദ്,പി.സി സിറാജ്, ഫത്താഹ്, ലതീബ് കുമാർ, ഫൈസൽ വി, യാസിറ സി വി എൻ,മുഹമ്മദ്‌ സഹീർ,അൻവർ അടുക്കത്തു, ആർ കെ ഷാഫി തുടങ്ങിയവർസംസാരിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

15 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

15 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

16 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

16 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago