Block Title

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും: കെ എച്ച് എസ് ടി യു

അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി യിലെ വികലമായ നിർദ്ദേശങ്ങളുടെ പൊള്ളത്തരങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് KHSTU സംസ്ഥാന കമ്മിറ്റി ബഹു പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി.

എട്ട് വർഷത്തിലധികമായി പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ ഡെമോക്ലിറ്റസിൻ്റെ വാൾപോലെ കിടന്ന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ച് പൊതുവിദ്യാഭ്യാസ മേഖലയിൽ അധികാര കേന്ദ്രീകരണത്തിനും നിയമന നിരോധനത്തിനും കാരണമായ ഖാദർ കമ്മറ്റി റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചതിന് ശേഷം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമാണ് എന്ന് തുറന്ന് സമ്മതിച്ച സാഹചര്യത്തിൽ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും, കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു ഹയർ സെക്കണ്ടറി മേഖലയെ ശക്തി പെടുത്താനുള്ള പ്രൊഫസർ ലബ്ബ കമ്മിറ്റി റിപ്പോർട്ടിലെ നല്ല വശങ്ങളെ പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോർട്ട്‌ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തെ പുറകോട്ടടിക്കുമെന്നും, ഹയർ സെക്കണ്ടറി മേഖലയിലെ നിലവിലുള്ള വൈവിദ്ധ്യമർന്ന വിഷയങ്ങൾ ഇല്ലാതാക്കി അധ്യയന മാധ്യമം മലയാളത്തിലാക്കി നമ്മുടെ വിദ്യാർത്ഥികൾക്ക് ദേശീയ അന്തർ ദേശിയ മത്സര പരീക്ഷകൾക്കും ഉപരിപഠനത്തിനും തിരിച്ചടി നൽകുമെന്നും, നിവേദനത്തിൽ ചൂണ്ടി കാണിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണമേൻമ വർദ്ധിപ്പിക്കുവാൻ ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ ഉപകാരപെടില്ല എന്നു തിരിച്ചറിഞ്ഞതിനാലാണോ എസ് സി ഇ ആർ ടിയുടെ മേൽനോട്ടത്തിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിനായി മൂല്യനിർണ്ണയ പരിഷ്കരണത്തിനായി പ്രത്യേക കോൺക്ലേവ് നടത്തിയത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കണം.

ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏകീകരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഹയർ സെക്കൻഡറി മേഖലയിൽ നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിച്ച് അക്കാദമിക സ്ഥിരത അടിയന്തിരമായി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക പിന്നോക്കാവസ്ഥ പരിഹരിക്കാനോ, ഗുണനിലവാരം ഉറപ്പുവരുത്താനോ, ഹയർ സെക്കണ്ടറി പ്രവേശനത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കുവാനുമുള്ള നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവിലുള്ള അക്കാദമിക അന്തരീക്ഷത്തെ തകർക്കുവാനും ഇത്തരം ലക്ഷ്യബോധമില്ലാത്ത അശാസ്ത്രിയവും രാഷ്ട്രീയ പ്രേരിതവുമായി നടപ്പിലാക്കുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങൾ കാരണമാവും. പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് തടയുവാനും ഈ മേഖലയുടെ ഗുണപരമായ വളർച്ചയ്ക്ക് വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം എന്നും കേര ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൽ നിന്നും ഫണ്ട് ലഭിക്കുവാൻ മുന്നോട്ട് വയ്ക്കുന്ന ഫെഡറലിസത്തെ ചോദ്യം ചെയ്യുകയും ജനാധിപത്യ മതേതരത്വ നിലപാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിലെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുവാനുള്ള ശ്രമങ്ങൾ രക്ഷിതാക്കളെയും യുവജനങ്ങളെയും അണിനിരത്തിയും നിയമപരമായും നേരിടുമെന്നും ഗവൺമെൻ്റിനെ ഓർമ്മപ്പെടുത്തി.F

HSTA സംസ്ഥാന കോർഡിനേറ്റർ നിസാർ ചേലേരി, ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി, അക്കാഡമിക് കൺവീനർ ലതീബ് കുമാർ, ലീഗൽ സെൽ മെമ്പർ മുഹമ്മദ്‌ സഹീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. .

News Desk

Recent Posts

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

1 day ago

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…

4 days ago

ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ എഐ കരുത്ത്: ഫ്ലൈടെക്സ്റ്റുമായി കൈകോർത്ത് ഐഐഎഫ്എൽ ക്യാപിറ്റൽ

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…

4 days ago

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…

6 days ago

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

1 week ago