തെലുഗു സിനിമയുടെ പാട്ടിന്റെ താളത്തില്‍ റോഡരികില്‍ നൃത്തം ചെയ്ത നാലു കുട്ടികളുടെ റീല്‍ ലോകമെമ്പാടും വൈറല്‍ ആയതോടെ മന്ത്രി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.
ഡാൻസ് വീഡിയോയിലെ റീൽ താരങ്ങൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങള്‍ ആയെന്നും പ്രസ്തുത വീഡിയോ ലോകമാകെ കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലക്കല്ലിലെയും കോളിച്ചാളിലെയും കുട്ടികളാണ് അവരെന്നും അവരുടെ പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ എന്നിവർക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഒപ്പം റീലുകൾ നല്ലതാണെന്നും എന്നാൽ റിസ്ക് എടുക്കരുതെന്നും പ്രത്യേകിച്ച് കുഞ്ഞുങ്ങൾ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
മന്ത്രി ഷെയര്‍ ചെയ്ത വീഡിയോ ലിങ്ക് ചുവടെ