തിരുവനന്തപുരം നഗരസഭയിലെ കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയിലൂടെ നഗരസഭാതലത്തില്‍ നടപ്പിലാക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ കാലാവധി രണ്ട് മാസമാണ്. പ്രതിമാസം 8000 രൂപ ലഭിക്കും. ആകെ ഒഴിവുകള്‍ 3 എണ്ണം, സോഷ്യല്‍ സയന്‍സില്‍ ഇന്റര്‍ ഡിസ്സിപ്ലിനറി/ഡെവലപ്പ്മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/എക്കണോമിക്സ് ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ ചെയ്യുന്നവരോ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. പഠനം പൂര്‍ത്തീകരിച്ച് 3 വര്‍ഷം കഴിഞ്ഞവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കുകയില്ല. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷ htpps://internship.aicte-india.org എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്. അവസാന തീയതി 31.08.2024.
വിശദവിവരങ്ങള്‍ക്ക് 9645243307, 9745451020