ഭാരത്‌ ഭവനില്‍ ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ റോഡ് ഹോം’ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 29 വെള്ളിയാഴ്ച വിഖ്യാത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുടെ ‘ദ റോഡ് ഹോം‘ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

2000ത്തില്‍ നടന്ന ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രി, എക്യുമെനിക്കല്‍ ജൂറി പ്രൈസ് എന്നീ രണ്ട് അംഗീകാരങ്ങള്‍ നേടിയ ചിത്രമാണിത്. ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെടുകയുമുണ്ടായി. സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ലോകസിനിമയ്ക്കുള്ള പ്രേക്ഷകപുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.

വടക്കന്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ അധ്യാപകനായി എത്തുന്ന യുവാവും ഒരു ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള ഹൃദയഹാരിയായ പ്രണയത്തിന്റെ ആവിഷ്‌കാരമാണിത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദുഃഖിതയായ അമ്മയെ കാണാനത്തെുന്ന മകന്‍ യൂഷെങ് ഇരുവരും പ്രണയകാലത്ത് എങ്ങനെ കണ്ടുമുട്ടിയെന്ന് ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. വര്‍ത്തമാനകാലം ബ്‌ളാക് ആന്റ് വൈറ്റിലും ഭൂതകാലം കളറിലും അവതരിപ്പിച്ചിരിക്കുന്നു. 97 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

4 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

6 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

7 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

7 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

7 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

7 days ago