നമ്മുടെയെല്ലാം കൺകണ്ട ദൈവം എന്ന് പറയുന്നത് നമ്മുടെ അമ്മമാരാണല്ലേ. എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ? ആവശ്യങ്ങൾ ഉണ്ടോ എന്ന്. ചോദിച്ചാലും ഇല്ലെന്നേ പറയു..കാരണം, മക്കളെ വേദനിപ്പിക്കുന്ന മക്കളുടെ കാശ് പോകും എന്ന് തോന്നുന്ന ഒരു ആഗ്രഹങ്ങളും അവർ പറയാറില്ല.
അവരുടെ മനസ്സറിഞ്ഞു ആഗ്രഹങ്ങൾ നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്. നിറവേറ്റാൻ പറ്റാതെ പോയ ഒരു അമ്മയുടെ ആഗ്രഹത്തിന്റെ പ്രായശ്ചിത്തമെന്നോണം. Geeth international tours & travels അർഹതപെട്ട അമ്മമാർക്കായി ഒരു സൗജന്യ വിമാന യാത്ര സംഘടിപ്പിക്കുന്നു. വിമാനത്തിൽ ഇത് വരെ കയറിയിട്ടില്ലാത്ത എന്നാൽ കയറാൻ ആഗ്രഹം ഉള്ള സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന അമ്മമാർക്കുള്ളതാണ് ഈ അവസരം.
വരുന്ന എൻട്രികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന 20 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വിമാനത്തിലും കൊച്ചിയിലെ കാഴ്ചകൾ കണ്ട് ക്രൂയ്സിൽ ഡിന്നറും കഴിഞ്ഞു അടുത്ത ദിവസം വന്ദേ ഭാരതിലും ആയിരിക്കും മടക്കം. ഭക്ഷണവും യാത്രക്കും താമസവും തികച്ചും സൗജന്യമായിരിക്കും.
60 നും 75 നും ഇടയിൽ പ്രായം ഉള്ള യാത്ര ചെയ്യാൻ ശാരീരിക ആരോഗ്യം അനുവദിക്കുന്ന നിങ്ങളുടെ അമ്മയ്ക്കോ അർഹതപെട്ട മറ്റ് അമ്മമാർക്കോ ഇത് ഷെയർ ചെയ്ത് ഈ അവസരത്തിൽ പങ്ക് ചേരാൻ ശ്രെമിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
അപേക്ഷിക്കേണ്ട വിലാസം
geethtours@gmail.com
80-78708255
'കേരളം കണികണ്ടുണരുന്ന നന്മ' എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത്…
തിരുവനന്തപുരം/കാട്ടാക്കട: ഉന്നത, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ കയ്യൊപ്പ് ചാർത്താനൊരുങ്ങി കാട്ടാക്കട. വിളപ്പിൽശാലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻ്റെ പുതിയ ഗവ. പോളിടെക്നിക്…
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…