സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റർ പ്ലാൻ ഉടൻ പൂർത്തിയാകും

തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്‌സ് 2 വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനം. ജനുവരി 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വിവിധ തീരമാനങ്ങൾ കൈക്കൊണ്ടത്.

സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്‌റെ എക്സ്റ്റൻഷൻ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല.

കൂടാതെ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തിയശേഷം പ്രവർത്തനസജ്ജമാക്കുക. സെക്രട്ടേറിയറ്റിലെ വിവിധ അറ്റകുറ്റപ്പണികളിലൂടെ ഉണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യം അന്നന്നുതന്നെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, സെക്രട്ടേറിയറ്റിലെ ഇലക്ട്രിക്കൽ സിസ്റ്റം വയർലെസ് ആക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

error: Content is protected !!