2025-26 വർഷത്തെ എം.ബി.എ. പ്രവേശനത്തിനായി ഫെബ്രുവരി 23 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (KMAT-2025) താത്ക്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് Candidate Portal ലെ ‘Result’ ലിങ്കിൽ പരീക്ഷാഫലം പരിശോധിക്കാം. ‘Candidate Response’ എന്ന മെനുവിൽ അപേക്ഷകർക്ക് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ കാണാം. ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ മാർച്ച് 7 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.