ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികം

സംഗീത കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാസ്റ്ററുടെയും, സംഗീതാസ്വാദകരുടെ മനം കവർന്ന ഭാവഗായകൻ പി. ജയചന്ദ്രന്റെയും ഓർമ്മകൾ പുതുക്കുവാനും, ഇരുവർക്കും സംഗീതാദരം അർപ്പിക്കാനും 2025 മാർച്ച്‌ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് “ജയദേവരാഗാങ്കണം” സംഘടിപ്പിക്കപ്പെടുന്നു.

ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും, ജി. ദേവരാജൻ മാസ്റ്റർ സംഗീത അക്കാദമി ‘ദേവരാഗപുരവും’ ചേർന്ന് ഭാരത് ഭവന്റെ സഹകരണത്തോടെ ഭാരത് ഭവന്റെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം. ജയചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂർ, അഡ്വ. എ. എ. റഷീദ്, ജി ശ്രീറാം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

പദ്മശ്രീ പുരസ്കാരത്തിന് അർഹയായ പ്രസിദ്ധ സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ചടങ്ങിൽ ആദരം അർപ്പിക്കും. തുടർന്ന് ദേവരാജൻ മാസ്റ്റർ ഈണം നൽകി പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയ ‘ഗാനാജ്ഞലി’യിൽ ചലച്ചിത്ര പിന്നണി ഗായകർക്കൊപ്പം ദേവരാഗപുരത്തെ ഗായകരും ഗാനങ്ങൾ ആലപിക്കും. പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ അറിയിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago