തിരുവനന്തപുരം:- കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ രചിച്ചു.
ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ….., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ….. എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. തുടർന്ന് രചിച്ച
സംഗീതമീ ജീവിതം….
കരുണതന്‍ മണിദീപമേ….
കളിയാടും പൂമാല…..
കൃഷ്ണാ മുകുന്ദാ വനമാലി…..
ഈശ്വര ചിന്തയിതൊന്നേ….
നാളെ നാളെയെന്നായിട്ട്…..
തുമ്പപ്പൂ പെയ്യണ…..
പൂങ്കുയില്‍ പാടിടുമ്പോള്‍…..
നമസ്തേ കൈരളി….
പൂവണി പൊയ്കയിൽ….. തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ ആവർത്തിച്ച് കേൾക്കുന്നവയാണ്. മുരളി എന്ന തൂലികാനാമത്തിൽ നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്.
മലയാളം വിദ്വാൻ പരീക്ഷ ജയിച്ച അദ്ദേഹം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1948-ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പഴും അമരത്തു തന്നെ ഉണ്ടായിരുന്ന മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള നായർ ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്.
ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ കന്നിക്കതിരാടും നാൾ…. എന്നതാണ് അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ രണ്ടാമത്തെ സിനിമ നിർമ്മാണ കമ്പനി മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു ‘ആത്മസഖി’. മെരിലാന്റിന്റെ സ്ഥാപകൻ പി. സുബ്രഹ്മണ്യവുമായി ആത്മബന്ധം സ്ഥാപിച്ച മാധവൻനായർ തുടർന്ന് മെരിലാന്റിന്റെ നിരവധി ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു. പാടാത്ത പൈങ്കിളി, ആത്മസഖി, പൊൻകതിർ, അവകാശി, ആനവളർത്തിയ വാനമ്പാടി തുടങ്ങിയവയാണ് മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് സഹോദരൻ ലക്ഷ്മണനായിരുന്നു.
കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥയും രചിച്ച തിരുനയനാർകുറിച്ചി മാധവൻ നായർ 1965 ഏപ്രിൽ ഒന്നിന് വിടവാങ്ങി.
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…
പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…
കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…
തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…