AKPA നോർത്ത് മേഖലയുടെ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ AKPA സ്ഥാപകനേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും 2025 വർഷത്തെ ഐഡി കാർഡ് വിതരണവും നടത്തി. ഐഡി കാർഡ് വിതരണ ഉദ്ഘാടനം തിരുവനന്തപുരം ജില്ല പ്രസിഡന്റ് തോപ്പില്‍ പ്രശാന്ത്‌ നിര്‍വഹിച്ചു.

തിരുമല എസ് എന്‍ ഡി പി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എംഎസ് അനില്‍കുമാര്‍, മേഖല പ്രസിഡന്റ് ഭുവനേന്ദ്രന്‍, മേഖല സെക്രട്ടറി അനില്‍രാജ് എസ്, മേഖല ട്രഷറര്‍ വിനോദ് ദേവു, മേഖല നിരീക്ഷകന്‍ ഡോ ആര്‍ വി മധു, മേഖല പി ആര്‍ ഓ ദേവന്‍ തിരുമല, ജില്ല കമ്മിറ്റി അംഗം സാരഥി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!