നല്ല സിനിമകള്‍ നമ്മെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കും : പ്രേംകുമാര്‍

ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശനപരിപാടിക്ക് തുടക്കമായി

ലോക ക്‌ളാസിക് സിനിമകള്‍ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്നും അവയുടെ ആസ്വാദനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവാന്‍ നമുക്ക് കഴിയുമെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകളുടെ ആസ്വാദനം പുതിയ രീതിയില്‍ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുകയും അവ നമ്മിലെ മാനവികതയെ ഉണര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ പോലുള്ള സിനിമകള്‍ ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെ നടന്ന പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് ചാപ്‌ളിനെപ്പോലുള്ള കലാകാരന്മാര്‍ നടത്തിയ യുദ്ധവിരുദ്ധ പ്രസ്താവനയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് ക്‌ളബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്‌ളാസിക് സിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അപൂര്‍വ അവസരമൊരുക്കുകയാണ് ചലച്ചിത്ര അക്കാദമി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍  അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, ഫാക്കല്‍റ്റി അംഗം ഡോ. ബാബു ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍.ശ്രീലാല്‍, പ്രസ് ക്‌ളബ് ട്രഷറര്‍ വിനീഷ് വി എന്നിവര്‍ പങ്കെടുത്തു..
‘ഫ്രെയിംസ് ഓഫ് ടൈം: എ ജേണി ത്രൂ ദ ഇവല്യുഷണറി ഹിസ്റ്ററി ഓഫ് സിനിമ’ എന്ന ക്‌ളാസിക് സിനിമ പ്രദര്‍ശന പരിപാടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യകാല നിശ്ശബ്ദ സിനിമകള്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയ്ന്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണമര്‍, ദ പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്, ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ തുടങ്ങി 18 സിനിമകളാണ് മൂന്നു ദിവസങ്ങളിലായി അക്കാദമിയിലെ രാമു കാര്യാട്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

14 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

14 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago