പ്രവേശനം സൗജന്യം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍ പടുകൂറ്റന്‍ പവലിയന്‍ ഒരുങ്ങുന്നു. മേയ് 17 മുതല്‍ 23 വരെയാണ് ജില്ലയില്‍ പ്രദര്‍ശന വിപണനമേള. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങള്‍.
ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും സജ്ജീകരിച്ചിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും.
1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്‍ശനമേളയുടെ ഭാഗമാണ്. ഒരേ സമയം 75 പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ട്. മേള നഗരിയില്‍ 30 ഇ-ടോയ്ലറ്റുകൾ സജ്ജീകരിക്കും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനസമയം.
അഗ്‌നിരക്ഷാസേന, പോലീസ്, ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദര്‍ശന വേദിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…