അസോസിയേഷന് ഓഫ് ഷോര്ട്ട് ഫിലിം മൂവി മേക്കേഴ്സ് ആന്ഡ് ആര്ട്ടിസ്റ്റും സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്നാഷണല് ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്ഡ് നൈറ്റ് ജൂണ് 11ന് വൈകുന്നേരം 5:30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില് നടക്കും.
144 ചിത്രങ്ങളും 2500 സാങ്കേതിക പ്രവര്ത്തകരും രണ്ടായിരത്തിലേറെ അഭിനേതാക്കളും പങ്കാളികളായ ഈ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റി അംഗവുമായ എ കെ ആന്റണി നിര്വഹിച്ചു. ജില്ലാ ചെയര്മാന് പുഴനാട് ഗോപന്, അസ്മ പ്രസിഡന്റ് അനീഷ് മേനോന്, ജില്ലാ ഭാരവാഹികളായ കണ്ടമത്ത് ഭാസ്കരന് നായര്, എം ആര് മീര എന്നിവര് പങ്കെടുത്തു.
ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതല് വൈലോപ്പിള്ളി സംസ്കൃതി ഭവന് കൂത്തമ്പലത്തില് ശ്രദ്ധേയമായ മുപ്പതിലധികം ചിത്രങ്ങള് പ്രദര്ശിപ്പിക്കും.ശേഷം വൈകുന്നേരം 5.30ന് നടക്കുന്ന പുരസ്കാര ദാനച്ചടങ്ങ് സി ആര് മഹേഷ് എംഎല്എയുടെ അധ്യക്ഷതയില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.
എന്ശക്തന്,സൂര്യ കൃഷ്ണമൂര്ത്തി, കാവാലം ശ്രീകുമാര് കൃഷ്ണ പൂജപ്പുര, എം ആര് തമ്പാന് എന്നിവര് പുരസ്കാരങ്ങള് വിതരണം ചെയ്യും. എന് വി പ്രദീപ്കുമാര്, ആലപ്പി അഷ്റഫ്, അനി വര്ഗീസ്, മനേഷ്, രാജി മേനോന്, ശ്രീകാന്ത് ടി ആര് നായര്, വി ആര് പ്രതാപന്, കെ എം ഉണ്ണികൃഷ്ണന്, ഡോക്ടര് ആര് എസ് പ്രദീപ്, സുകു പാല്ക്കുളങ്ങര, പൂഴനാട് ഗോപന്, അനീഷ് മേനോന്,, ഓ. എസ് ഗിരീഷ് എന്നിവര് പങ്കെടുക്കും.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല് ട്രെയിന് സര്വീസുകള് ഡിസംബര്വരെ നീട്ടാന് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്വെ അറിയിച്ചു. ബംഗളൂരുവില്നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…