Categories: KERALANEWSTRIVANDRUM

ജനസേവാ തെരുവുനായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനായജ്ഞം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമ്യഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ജനസേവ തെരുവ് നായ വന്യമ്യഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ജൂൺ 11 ബുധനാഴ്‌ച രാവിലെ 11 ന് ആണ് യജ്ഞം സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന യജ്ഞത്തിൽ ഹെൽത്ത് ലിവിംഗ് ട്രസ്റ്റ് ചെയർമാൻ എം.എസ്. വേണുഗോപാൽ, ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവന ന്തപുരം ജില്ലാ ഭാരവാഹികളായ സുരേഷ് കുമാർ ജി, എം. നസറുദ്ദീൻ തുടങ്ങി യവർ പ്രഭാഷണം നടത്തും. കൂടാതെ വിവിധ സാസ്‌കാരിക സംഘടനാ പ്രതി നിധികളും യജ്‌ഞത്തിന് ആശംസ നേരാൻ എത്തും. ലഹരി നിർമാർജന പ്രവർത്തകൻ രാജൻ അമ്പൂരി അനുഗ്രഹ പ്രഭാഷണം നടത്തും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവ് നായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിന് ഇരയായവരും അവരുടെ ബന്ധുക്കളുമടക്കം നിരവധി പേർ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ്‌മാവേലി പറഞ്ഞു. കഴിഞ്ഞവർഷം കേരളത്തിൽ 3,17,800 പേരെയാണ് പേപ്പട്ടി കടിച്ചതെന്ന് സർവ്വേകൾ വ്യക്തമാ ക്കുന്നു. 2020 ൽ അഞ്ച് പേർ പേപ്പട്ടി കടിയേറ്റ് മരിച്ചപ്പോൾ 2024 ൽ അത് 26 ആയി. ഈ വർഷം ഇതിനോടകം പട്ടികടിയേറ്റതിനെ തുടർന്ന് വാക്സിൻ എടുത്തിട്ടും പേയിളകി നാല്പേർ മരണപ്പെട്ടു. കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പ്രതിവർഷം നാല് ലക്ഷം കഴിഞ്ഞു. അതു പോലെതന്നെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 9 പേർ കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കേരളത്തിലെ കാടുകളിൽ 2010-ൽ 71 കടുവകൾ ഉണ്ടായിരുന്നത് 2023 ആയപ്പോൾ 213 ആയെന്നാണ് കണക്ക്, ആന, കടുവ, കാട്ടുപന്നി എന്നിവകളുടെ ആക്രമണത്തിൽ 2020-21 ൽ മാത്രം 114 പേർ കൊല്ലപ്പെട്ടു. ഈ അവസ്ഥയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നിയ മനിർമാണങ്ങൾ ഉടനടി നടത്തി ജനരക്ഷയ്ക്കായെത്തണമെന്ന ആവശ്യം ഈ പ്രാർത്ഥനായജ്ഞത്തിൽ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago