കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമ്യഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ജനസേവ തെരുവ് നായ വന്യമ്യഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ജൂൺ 11 ബുധനാഴ്ച രാവിലെ 11 ന് ആണ് യജ്ഞം സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന യജ്ഞത്തിൽ ഹെൽത്ത് ലിവിംഗ് ട്രസ്റ്റ് ചെയർമാൻ എം.എസ്. വേണുഗോപാൽ, ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവന ന്തപുരം ജില്ലാ ഭാരവാഹികളായ സുരേഷ് കുമാർ ജി, എം. നസറുദ്ദീൻ തുടങ്ങി യവർ പ്രഭാഷണം നടത്തും. കൂടാതെ വിവിധ സാസ്കാരിക സംഘടനാ പ്രതി നിധികളും യജ്ഞത്തിന് ആശംസ നേരാൻ എത്തും. ലഹരി നിർമാർജന പ്രവർത്തകൻ രാജൻ അമ്പൂരി അനുഗ്രഹ പ്രഭാഷണം നടത്തും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരുവ് നായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിന് ഇരയായവരും അവരുടെ ബന്ധുക്കളുമടക്കം നിരവധി പേർ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ്മാവേലി പറഞ്ഞു. കഴിഞ്ഞവർഷം കേരളത്തിൽ 3,17,800 പേരെയാണ് പേപ്പട്ടി കടിച്ചതെന്ന് സർവ്വേകൾ വ്യക്തമാ ക്കുന്നു. 2020 ൽ അഞ്ച് പേർ പേപ്പട്ടി കടിയേറ്റ് മരിച്ചപ്പോൾ 2024 ൽ അത് 26 ആയി. ഈ വർഷം ഇതിനോടകം പട്ടികടിയേറ്റതിനെ തുടർന്ന് വാക്സിൻ എടുത്തിട്ടും പേയിളകി നാല്പേർ മരണപ്പെട്ടു. കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പ്രതിവർഷം നാല് ലക്ഷം കഴിഞ്ഞു. അതു പോലെതന്നെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 9 പേർ കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കേരളത്തിലെ കാടുകളിൽ 2010-ൽ 71 കടുവകൾ ഉണ്ടായിരുന്നത് 2023 ആയപ്പോൾ 213 ആയെന്നാണ് കണക്ക്, ആന, കടുവ, കാട്ടുപന്നി എന്നിവകളുടെ ആക്രമണത്തിൽ 2020-21 ൽ മാത്രം 114 പേർ കൊല്ലപ്പെട്ടു. ഈ അവസ്ഥയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നിയ മനിർമാണങ്ങൾ ഉടനടി നടത്തി ജനരക്ഷയ്ക്കായെത്തണമെന്ന ആവശ്യം ഈ പ്രാർത്ഥനായജ്ഞത്തിൽ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
ജനസേവാ തെരുവുനായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനായജ്ഞം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമ്യഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ജനസേവ തെരുവ് നായ വന്യമ്യഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ജൂൺ 11 ബുധനാഴ്ച രാവിലെ 11 ന് ആണ് യജ്ഞം സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന യജ്ഞത്തിൽ ഹെൽത്ത്…

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












