ഐ എച്ച് ആർ ഡിയുംരാജീവ് ഗാന്ധി സെൻ്ററും യോജിച്ച്സംയുക്ത ഗവേഷണ- സംരംഭങ്ങൾ; ധാരണാപത്രമായി: മന്ത്രി ഡോ. ബിന്ദു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്‌ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB)-യും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാഭ്യാസ സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (IHRD) യും തമ്മിൽ സംയുക്ത ഗവേഷണങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും ധാരണാപത്രമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ആർ ജി സി ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഒപ്പിട്ട ധാരണാ പത്രം (MoU) പരസ്പരം കൈമാറി.

സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതിക രംഗത്തെ സംയുക്ത സംരംഭങ്ങൾ, പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, അടക്കമുള്ള വിവിധ പരിപാടികളാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ബയോടെക്നോളജി-ബയോ ഇൻഫർമാറ്റിക്‌സ് മേഖലയിൽ ന്യൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും ഗവേഷണ മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഇരു സ്‌ഥാപനങ്ങളും  ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒമ്പത് എഞ്ചിനീയറിംഗ് കോളേജുകൾ, ഏഴ് പോളി ടെക്‌നിക് കോളേജുകൾ, 45 അപ്ലൈഡ് സയൻസ് കോളേജുകൾ എന്നിവയടക്കം 87 വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ഐ എച്ച് ആർ ഡിക്ക് ഉള്ളത്. സാങ്കേതിക അറിവും തൊഴിൽ നൈപുണ്യവും നേടിയ യുവതലമുറയെ വളർത്തി, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാക്കുന്നതിൽ വലിയ പങ്കാണ് ഐ എച്ച് ആർ ഡി വഹിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിദ്യാഭ്യാസത്തിൽ കേരളത്തിൽ ആദ്യമായി നേതൃത്വം നൽകിയ ഐ എച്ച് ആർ ഡി, അക്കാദമിക് മേഖലയിലും ഗവേഷണ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

ആധുനിക ജീവശാസ്ത്ര മേഖലയിലെ മോളിക്യൂലാർ ബയോളജി, ഡിസീസ് ബയോളജി, ബയോടെക്നോളജി എന്നിവയിൽ നവീന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB). ആരോഗ്യരംഗത്തും ജനിതക ഗവേഷണത്തിലും ആർ ജി സി ബി നൽകുന്ന സംഭാവനകൾ സ്ഥാപനത്തെ ദേശീയ-ആഗോള തലങ്ങളിൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ലോകോത്തര സൗകര്യങ്ങളും ന്യൂതന ഗവേഷണ സൗകര്യങ്ങളുമുള്ള ആർ ജി സി ബി, ട്രാൻസ്ലേഷണൽ സയൻസിന്റെ ശേഷിവികസനത്തിനുള്ള  രാജ്യത്തെ പ്രധാന കേന്ദ്രമാണ്.  

ആർ ജി സി ബിയും ഐ എച്ച് ആർ ഡിയും തമ്മിലുള്ള ധാരണാപത്രം ബയോടെക്നോളജി ഉൾപ്പെടെയുള്ള ശാസ്ത്രീയ മേഖലകളിൽ കേരളത്തിൽ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ഡോ. ബിന്ദു ധാരണാപത്ര കൈമാറ്റച്ചടങ്ങിൽ പറഞ്ഞു. ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജ്ജം നൽകുമെന്നും മന്ത്രി പറഞ്ഞു.

ആർ ജി സി ബിയുമായുള്ള പങ്കാളിത്തം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഗോള നിലവാരമുള്ള ഗവേഷണവും പരിശീലനവും ലഭ്യമാക്കുന്ന അതുല്യാവസരമാണെന്ന് ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ പറഞ്ഞു. ശാസ്ത്രീയ ഗവേഷണത്തെ സമൂഹത്തിന് പ്രയോജനകരമായ ഫലങ്ങളിലേക്ക് വഴിമാറ്റുന്നതിനുള്ള ആർ ജി സി ബിയുടെ ദൗത്യത്തിൽ ഈ സഹകരണം ഏറെ പ്രാധാന്യമുള്ളതാണെന്ന് ആർ ജി സി ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

Web Desk

Recent Posts

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…

6 hours ago

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

7 hours ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

7 hours ago

‘കേരള സ്ഥലനാമകോശം’ പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച

തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…

7 hours ago

ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…

7 hours ago

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…

10 hours ago