ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 41-മത് പ്രാദേശിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും ജൂൺ 13 വെള്ളിയാഴ്ച വെള്ളായണി കാർഷിക കോളേജിൽ വച്ച് നടത്തുന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിൻറെ ദക്ഷിണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനഫലങ്ങൾ ചർച്ച ചെയ്യുകയും ഗവേഷണ ശുപാർശകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. ശില്പശാലയിൽ അംഗീകരിച്ച ഗവേഷണ ഫലങ്ങൾ തുടർന്ന് കൃഷിവകുപ്പിന് കൈമാറുന്നതാണ്. കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിലൂടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും വിദഗ്ധർ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…