സര്‍ഗം പെയിന്റിംഗ് എക്സിബിഷന്‍ തിരുവനന്തപുരം സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും മുന്‍ കേരള ലളിത കലാ അക്കാദമി ചെയര്‍മാനുമായിരുന്ന കാട്ടൂര്‍ ജി നാരായണ പിള്ളയായിരുന്നു മുഖ്യാഥിതി.
ഉദ്ഘാടന ചടങ്ങില്‍ ലക്ഷ്മിനാഥ് സ്വാഗതഗാനം ആലപിച്ചു. വിനോദ് മയൂര ചടങ്ങിനു സ്വാഗതം പറഞ്ഞു. രമാദേവി ടി എസ് അധ്യക്ഷപദം അലങ്കരിച്ചു. ഇത്തരം പ്രദര്‍ശനങ്ങള്‍ യുവകലാകാരന്മാര്‍ക്ക് വളരെ പ്രചോദനം നല്‍കുമെന്നും ധാരാളം അവസരങ്ങള്‍ നല്‍കുമെന്നും സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുവപ്രതിഭകള്‍ക്ക് ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന എക്ഷിബിഷനുകള്‍ ധാരാളം അവസരങ്ങള്‍ നല്‍കുമെന്നും അതിനോടൊപ്പം അവരുടെ കലാസൃഷ്ടികള്‍ ലോകമെമ്പാടും അറിയപ്പെടുകയും ചെയ്യുമെന്ന് മുഖ്യപ്രഭാഷണത്തില്‍ കാട്ടൂര്‍ ജി നാരായണ പിള്ള അഭിപ്രായപ്പെട്ടു. എസ്ക്ഷിബിഷനുകളോടൊപ്പം അവരുടെ സൃഷ്ടികള്‍ വിറ്റഴിക്കാനുള്ള അവസരങ്ങള്‍ കൂടി സൃഷ്ടിക്കണമെന്ന് കാട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങിന് തരുണ്‍ ഇ ബി കൃതജ്ഞത അറിയിച്ചു.
പ്രദര്‍ശനത്തോടനുബന്ധിച്ച് ശ്രീചിത്രാ ഹോം സുപ്രണ്ട് ബിന്ദു, പ്രശസ്ത ശില്‍പ്പി കരമന മാഹിന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ 8 കലാകാരന്മാര്‍ ഒത്തൊരുമിച്ചാണ് ‘സര്‍ഗം’ പെയിന്റിംഗ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. അരുണ്‍ എ ആര്‍, രമാദേവി ടി എസ്, വിനോദ് മയൂര, മിനി വിനോദ്, രാഹുല്‍, തരുണ്‍ ഇ ബി, ലക്ഷ്മിനാഥ് എന്‍ എം, സുബി പി എസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനം ജൂണ്‍ 11 മുതല്‍ ജൂണ്‍ 15 വരെയാണ് നടക്കുക. തിരുവനന്തപുരം മ്യൂസിയം കാമ്പസിലെ കെസിഎസ് പണിക്കര്‍ ആര്‍ട്ട് ഗാലറിയിലാണ് പഞ്ചദിന എക്സിബിഷന്‍ അരങ്ങേറുന്നത്. പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്. പ്രവേശനം സൗജന്യം.
ചിത്രപ്രദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8547568832 വിനോദ് മയൂര
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…
പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…
കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…
തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…