സര്‍ഗം പെയിന്റിംഗ് എക്സിബിഷന്‍ ജൂണ്‍ 15 വരെ തിരുവനന്തപുരത്ത്

സര്‍ഗം പെയിന്റിംഗ് എക്സിബിഷന്‍ തിരുവനന്തപുരം സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും മുന്‍ കേരള ലളിത കലാ അക്കാദമി ചെയര്‍മാനുമായിരുന്ന കാട്ടൂര്‍ ജി നാരായണ പിള്ളയായിരുന്നു മുഖ്യാഥിതി.

പ്രശസ്ത ചിത്രകാരൻ കാട്ടൂർ ജി നാരായണ പിള്ള മുഖ്യപ്രഭാഷണം നടത്തുന്നു

ഉദ്ഘാടന ചടങ്ങില്‍ ലക്ഷ്മിനാഥ് സ്വാഗതഗാനം ആലപിച്ചു. വിനോദ് മയൂര ചടങ്ങിനു സ്വാഗതം പറഞ്ഞു. രമാദേവി ടി എസ് അധ്യക്ഷപദം അലങ്കരിച്ചു. ഇത്തരം പ്രദര്‍ശനങ്ങള്‍ യുവകലാകാരന്മാര്‍ക്ക് വളരെ പ്രചോദനം നല്‍കുമെന്നും ധാരാളം അവസരങ്ങള്‍ നല്‍കുമെന്നും സബ് കലക്ടര്‍ ആല്‍ഫ്രഡ് ഓ വി ഐഎഎസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുവപ്രതിഭകള്‍ക്ക് ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന എക്ഷിബിഷനുകള്‍ ധാരാളം അവസരങ്ങള്‍ നല്‍കുമെന്നും അതിനോടൊപ്പം അവരുടെ കലാസൃഷ്ടികള്‍ ലോകമെമ്പാടും അറിയപ്പെടുകയും ചെയ്യുമെന്ന് മുഖ്യപ്രഭാഷണത്തില്‍ കാട്ടൂര്‍ ജി നാരായണ പിള്ള അഭിപ്രായപ്പെട്ടു. എസ്ക്ഷിബിഷനുകളോടൊപ്പം അവരുടെ സൃഷ്ടികള്‍ വിറ്റഴിക്കാനുള്ള അവസരങ്ങള്‍ കൂടി സൃഷ്ടിക്കണമെന്ന് കാട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങിന് തരുണ്‍ ഇ ബി കൃതജ്ഞത അറിയിച്ചു.

പ്രദര്‍ശനത്തോടനുബന്ധിച്ച് ശ്രീചിത്രാ ഹോം സുപ്രണ്ട് ബിന്ദു, പ്രശസ്ത ശില്‍പ്പി കരമന മാഹിന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.

പ്രശസ്ത ശില്പി കരമന മാഹീനെ ആദരിക്കുന്നു
ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു ആശംസകൾ അറിയിക്കുന്നു

തിരുവനന്തപുരത്തെ 8 കലാകാരന്മാര്‍ ഒത്തൊരുമിച്ചാണ് ‘സര്‍ഗം’ പെയിന്റിംഗ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. അരുണ്‍ എ ആര്‍, രമാദേവി ടി എസ്, വിനോദ് മയൂര, മിനി വിനോദ്, രാഹുല്‍, തരുണ്‍ ഇ ബി, ലക്ഷ്മിനാഥ് എന്‍ എം, സുബി പി എസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനം ജൂണ്‍ 11 മുതല്‍ ജൂണ്‍ 15 വരെയാണ് നടക്കുക. തിരുവനന്തപുരം മ്യൂസിയം കാമ്പസിലെ കെസിഎസ് പണിക്കര്‍ ആര്‍ട്ട് ഗാലറിയിലാണ് പഞ്ചദിന എക്സിബിഷന്‍ അരങ്ങേറുന്നത്. പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്. പ്രവേശനം സൗജന്യം.

ചിത്രപ്രദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8547568832 വിനോദ് മയൂര

‘സർഗം’ കോർഡിനേറ്റർ വിനോദ് മയുര സ്വാഗത പ്രസംഗം നടത്തുന്നു
എക്‌സിബിഷനിൽ പങ്കെടുക്കുന്നവർ മുഖ്യാതിഥികളോടൊപ്പം
error: Content is protected !!