തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള NAAC Accreditation നേടിയിരിക്കുന്നു. രണ്ട് വർഷത്തെ ബി.എഡ് കോഴ്‌സാണ് ഇവിടെ നടത്തി വരുന്നത്. കേരളത്തിൽ ട്രെയിനിംഗ് കോളേജു കളിൽ എണ്ണപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രമേ NAAC അംഗീകാരമുള്ളൂ എന്നത് സ്ഥാപനത്തിന്റെ തിളക്കം കൂട്ടുന്നു. ഈ അംഗീകാരം കലാലയത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു പുറമെ കോട്ടുകാൽ ഗ്രാമത്തിലെ വീട് ദത്തെടുക്കൽ, കോട്ടുകാൽ മ്യൂസിയം, കോട്ടുകാൽ ഗ്രാമബോധനം, ഗ്രാമത്തിലെ സാധാരണക്കാരായ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന പാക്കേജ് വിക സിപ്പിക്കുന്നതുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾ അധ്യാപന നിലവാരത്തിന്റെയും, വിദ്യാർത്ഥി പിന്തുണാ സംവിധാനം എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷം NAAC വിദഗ്‌ധരുടെ സംഘം സ്ഥാപനത്തിനു B+ ഗ്രേഡോടുകൂടിയുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.
വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം, പി.ജി പ്രോഗ്രാം, റിസർച്ച് വിങ് എന്നീ തലങ്ങളിലേയ്ക്ക് ഉയർത്തി കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കോളേജിനെ ഉയർത്തുകയാണ് ലക്ഷ്യം എന്ന് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ കോളേജ് മാനേജ്‌മെൻ്റ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ
അഭിലാഷ് ഡി.എസ്. (ചെയർമാൻ), ഡോ. വിജുഷ വി. (മാനേജർ), പ്രൊഫ. (ഡോ.) രഘു (അഡ്വൈസറി ബോർഡ് മെമ്പർ), ഡോ. അനുകൃഷ്‌ണൻ ആർ. (പ്രിൻസിപ്പൽ), ശ്രീമതി. ബിന്ധ്യ ആർ.എസ്. (IQAC കോർഡിനേറ്റർ), ശ്രീ. കിരൺലാൽ എസ്.എസ്. (വൈസ് പ്രിൻസിപ്പൽ), (ശ്രീ. ജയപ്രസാദ് എം.ആർ.(അഡ്‌മിനിസ്‌ട്രേറ്റീറി ഓഫീസർ),
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…