തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയയിലെ ഒന്‍പതാം ക്ലാസുകാരി കുമാരി അനാമിക സാജന്‍ എഴുതിയ രണ്ടാമത്തെ കവിതാ സമാഹാരമായ “Still Autumn in my heart” ഇന്ന് വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ വച്ച് പ്രശസ്ത സാഹിത്യകാരനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം “Lemonade” 2022 ല്‍ കേരള ബാല സാഹിത്യ ഇന്‍സ്ടിട്യൂട്ട് ആണ് പ്രസിദ്ധീകരിച്ചത്.
പ്രകാശന ചടങ്ങില്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സരിതാ മോഹനന്‍ ഭാമ
പുസ്തകപരിചയം നടത്തി. ഡോ. അരുണ്‍ നായര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.
വിക്രം സാരാഭായി സ്പേസ് സെന്റര്‍ ശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമായ സാജന്റെയും കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനിലെ സംസ്ഥാന പ്രൊജക്റ്റ് കോര്‍ഡിനേറ്ററുമായ സിജിമോളുടെയും മകളാണ് കുട്ടി എഴുത്തുകാരി അനാമിക സാജന്‍. സാഗരിക സാജന്‍ സഹോദരിയുമാണ്.
തൊണ്ണൂറ്റി ഒന്‍പതോളം (99) ചെറുകവിതകള്‍ ചേര്‍ന്ന കവിതാസമാഹാരമാണ് “Still Autumn in my heart”. കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. പ്രകാശന ചടങ്ങില്‍ അനാമികയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…