ആശമാർ ഒരുമ്പട്ടാൽ പിണറായ്ക്കും തടുക്കനാവില്ല: കെ മുരളീധരൻ

ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും  തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ആശമാരുടെ രാപകൽ സമര യാത്രയ്ക്ക്
കച്ചേരി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമരം ചെയ്യുന്നവരോട് മാന്യമായ സമീപനം സ്വീകരിക്കുകയും ഓണറേറിയം വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ
8 മാസം കൊണ്ട് സർക്കാർ പുറത്തു പോകും.ആശാവർക്കർമാരുടെ യാത്ര
കണ്ണീരിൻ്റെ കഥ പറയുന്ന യാത്രയാണ്. മനസ്സാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യ മന്ത്രിക്കെതിരെ ജനകീയ കോടതി ശിക്ഷ വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ ഹാരമണിയിച്ചു സ്വീകരിച്ചു.
സ്വാഗത സംഘം മേഖല ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട്
അജി , സ്വാഗത സംഘം മേഖല കൺവീനർ പി ഉഷ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, എസ് പി കേന്ദ്ര കമ്മിറ്റിയംഗം സനൽകുമാർ,മുസ്‌ലീം  ലീഗ് ദേശീയ സമിതിയംഗം അഡ്വ കണിയാപുരം ഹലീം,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എ എ ജവാദ് ,എസ് യു സി ഐ ( കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയേറ്റംഗം ജി ആർ സുഭാഷ്, ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ
മ്യൻ കൗൺസിലർമാരായ സി രാജലക്ഷ്മി,
മ ന്നൂർകോണം സത്യൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ ഫാത്തിമ, പുലിപ്പാറ യൂസഫ്, മുഴിയിൽ മുഹമ്മദ് ഷിബു, സ്വാഗത സംഘം കോർഡിനേറ്റർ ബി എസ് എമിൽ എന്നിവർ സംസാരിച്ചു. ‘വൈറ്റ്റോസ്’ കലാസംഘം  ‘ആശാഭരിതം’ തെരുവുനാടകം  അവതരിപ്പിച്ചു. തുടർന്ന് ആശമാർ കച്ചേരി ജംഗ്ഷനിൽ അന്തിയുറങ്ങി രാപ്പകൽ സമരത്തിൻ്റെ ഭാഗമായി.

15.06.2025 നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ  ‘വൈറ്റ്റോസ്’ കലാസംഘം
‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിക്കും.

സമയക്രമം

15th നാടകം
1. തമ്പാനൂർ  9 am
2. കിഴക്കേകോട്ട  10 am
3. മണക്കാട്  11 am
4. എസ് എം ലോക്ക്   12 am
5. പാളയം   5 pm
6. ശംഖുമുഖം   6 pm
7. മാനവീയം  7pm

Web Desk

Recent Posts

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…

3 hours ago

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

4 hours ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

4 hours ago

‘കേരള സ്ഥലനാമകോശം’ പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച

തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…

4 hours ago

ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…

4 hours ago

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…

7 hours ago