എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ലം : പുഞ്ചക്കരി വാർഡ് സംഘടിപ്പിച്ച വിജയോത്സവം 2025 ൽ എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു.

ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച  വിദ്യാർത്ഥികളെ  വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി  മൊമൊന്റോ നൽകി ആദരിച്ചു.   എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിലെ
എയറോ നോട്ടിക്കൽ വിഭാഗം അധ്യാപകനും  ട്രെയിനിങ് ആൻഡ്  പ്ലേസ്മെന്റ് ഓഫീസറുമായ അസിസ്റ്റന്റ് പ്രൊഫസർ അഭിനന്ത്‌ ജെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകി.

തിരുവല്ലം അച്യുതൻ നായർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വിജയോത്സവം 2025 ചടങ്ങിൽ പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എയ്സ് കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ: ഫറൂഖ് സൈയിദ്, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ : സിറിയാക് കാനായിൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago