ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ആശമാരുടെ രാപകൽ സമര യാത്രയ്ക്ക്
കച്ചേരി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമരം ചെയ്യുന്നവരോട് മാന്യമായ സമീപനം സ്വീകരിക്കുകയും ഓണറേറിയം വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ
8 മാസം കൊണ്ട് സർക്കാർ പുറത്തു പോകും.ആശാവർക്കർമാരുടെ യാത്ര
കണ്ണീരിൻ്റെ കഥ പറയുന്ന യാത്രയാണ്. മനസ്സാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യ മന്ത്രിക്കെതിരെ ജനകീയ കോടതി ശിക്ഷ വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ ഹാരമണിയിച്ചു സ്വീകരിച്ചു.
സ്വാഗത സംഘം മേഖല ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട്
അജി , സ്വാഗത സംഘം മേഖല കൺവീനർ പി ഉഷ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, എസ് പി കേന്ദ്ര കമ്മിറ്റിയംഗം സനൽകുമാർ,മുസ്‌ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കണിയാപുരം ഹലീം,വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എ എ ജവാദ് ,എസ് യു സി ഐ ( കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയേറ്റംഗം ജി ആർ സുഭാഷ്, ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജർഖാൻ
മ്യൻ കൗൺസിലർമാരായ സി രാജലക്ഷ്മി,
മ ന്നൂർകോണം സത്യൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ ഫാത്തിമ, പുലിപ്പാറ യൂസഫ്, മുഴിയിൽ മുഹമ്മദ് ഷിബു, സ്വാഗത സംഘം കോർഡിനേറ്റർ ബി എസ് എമിൽ എന്നിവർ സംസാരിച്ചു. ‘വൈറ്റ്റോസ്’ കലാസംഘം ‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിച്ചു. തുടർന്ന് ആശമാർ കച്ചേരി ജംഗ്ഷനിൽ അന്തിയുറങ്ങി രാപ്പകൽ സമരത്തിൻ്റെ ഭാഗമായി.
15.06.2025 നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ‘വൈറ്റ്റോസ്’ കലാസംഘം
‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിക്കും.
സമയക്രമം
15th നാടകം
1. തമ്പാനൂർ 9 am
2. കിഴക്കേകോട്ട 10 am
3. മണക്കാട് 11 am
4. എസ് എം ലോക്ക് 12 am
5. പാളയം 5 pm
6. ശംഖുമുഖം 6 pm
7. മാനവീയം 7pm
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…