കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രോചാൻസലർ കൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എസ്ക്യൂട്ടീവ് കമ്മിറ്റി അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന കമ്മീഷണറും ആയ ഡോ. ബി അശോക് ഐ.എ.എസ് എന്നിവർ പങ്കെടുക്കുന്നു.
ചടങ്ങിൽ, പ്രൊഫ. ഡോ. കടമ്പോട്ട് സിദ്ദിഖ്, ഹാക്കറ്റ് പ്രൊഫസർ, ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ, പോൾ തോമസ്, മാനേജിങ് ഡയറക്ടർ, സി ഇ ഓ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവർക്ക് ‘ഹൊണോറിസ് കോസ’ നൽകി ആദരിക്കുന്നു.
കൃഷി, എഞ്ചിനീയറിംഗ്, ഫോറസ്റ്റ്രി എന്നീ 3 ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ നൽകുന്നു. പ്രശസ്ത സംഗീതജ്ഞനായ ശ്രീജിത്ത് ജി. കമ്മത്തും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രൌഢഗംഭീരമായ ഈ ചടങ്ങിൽ വിദ്യാർത്ഥികളെ കൂടാതെ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരും സന്നിഹിതരാകും.
തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു. പി. ബോണി, ഫാക്കൽറ്റി ഡീൻ ഡോ. റോയ് സ്റ്റീഫൻ, കാർഷിക കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ. ഡോ. സംഗീത കെ.ജി. എന്നിവർ പങ്കെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…