കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവവെള്ളാളർ, തമിഴ്നാട്ടിൽ നിന്ന് കൃഷിയ്ക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപാർത്തവരാണ്. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ കണക്കപ്പിള്ളമാരായും വിശ്വസ്ത സേവകരായും ശൈവവെള്ളാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീനാരായണഗുരുവിൻ്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാഗുരു ഈ സമുദായത്തിൽ ജനിച്ച ആത്മീയ ആചാര്യനായിരുന്നു. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സുപ്രണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമുദായത്തിൻ്റെ പിന്നാക്ക അവസ്ഥ മനസ്സിലാക്കി ശ്രീ. പി.എസ്. നടരാജപിള്ള മന്ത്രിയായിരിക്കെ 1957ൽ സമുദായത്തിന് ഒ.ബി.സി. വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിരുന്നു. എന്നാൽ 1965ലെ കുമാരപിള്ള കമ്മീഷൻ റിപ്പോർട്ടിൻറെയും, 1983ൽ ഉണ്ടായ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ 1990കളോടെ പ്രസ്തുത ആനുകൂല്യം നഷ്ടമായി. 2018ൽ ശ്രീ. ചിറ്റയം ഗോപകുമാർ എം.എൽ.എ. അദ്ധ്യക്ഷനായ നിയമസഭാ സമിതി റിപ്പോർട്ടിൽ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ടിൻ്റെയും മറ്റു റിപ്പോർട്ടുകളുടെയും സാധുത ചോദ്യം ചെയ്തിട്ടുണ്ട്. അശാസ്ത്രീയവും അനൗദ്യോഗികവുമായ അനന്തകൃഷ്ണ അയ്യങ്കാർ റിപ്പോർട്ട് നിയമപരമല്ലെന്നും ശൈവ വെള്ളാളർക്ക് നഷ്ടപ്പെട്ട സംവരണ ആനുകൂല്യം ഇനിയൊരു അന്വേഷണം കൂടാതെ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ജനുവരി മാസം 20-ാം തീയതി പാലക്കാട് ജില്ലയിലെ ശൈവവെള്ളാളർക്ക് മാത്രം ഒ.ബി. സി. സംവരണം അനുവദിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. അതിനെതുടർന്ന് മറ്റ് ജില്ലയിലുള്ളവർക്ക് കൂടി സംവരണം നൽകണമെന്ന് സംഘടന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. സാമുദായിക പഠനം നടത്തുന്ന കിർത്താഡ്സ് രണ്ട് ഘട്ടങ്ങളിലായി പഠനറിപ്പോർട്ട് ഗവൺമെൻ്റിന് സമർപ്പിച്ചിട്ടുണ്ട്. ഒരു സമുദായത്തിൽപ്പെട്ട ഒരു ജില്ലയിലുള്ളവർക്ക് മാത്രം സംവരണം നൽകുകയും മറ്റ് ജില്ലയിലുള്ളവർക്ക് നിഷേധിക്കുകയും ചെയ്യുന്നത് സാമൂഹിക നീതിയല്ല. ആയതിനാൽ പാലക്കാട് ജില്ലയിലുള്ളവർക്ക് നൽകിയതുപ്പോലെ മറ്റ് ജില്ലയിലുള്ളവർക്കും ഒ.ബി.സി. നൽകണമെന്ന് ശൈവവെള്ളാള സർവ്വീസ് സൊസൈറ്റി സംസ്ഥാന സമിതി ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജൂലൈ 16ന് തിരുവനന്തപുരം വിവേകാനന്ദഹാളിൽ വച്ച് സംസ്ഥാന സമിതിയുടെ നേതൃത്യത്തിൽ സംസ്ഥാനതല നേതൃസമ്മേളനം നടത്തുകയാണ്. സംസ്ഥാന പ്രസിഡൻ്റ് കെ.സി. അശോക് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹു. സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ. കെ.ൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നതാണ്. ബഹു. സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തുന്നു. പ്രതിഭകളെ ശ്രീ. പി.എസ്. സുപാൽ എം.എൽ.എ. ആദരിക്കുന്നു. ശ്രീ. പി. സി. വിഷ്ണുനാഥ് എം.എൽ.എ. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു. കാഷ വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അവാർഡ് വിതരണം ചെയ്യുന്നതാണ്. പ്രസ്തുത സമ്മേളനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി അയിലറ ഹരികുമാർ സ്വാഗതം ആശംസിക്കുന്നു. വിവരാവകാശ കമ്മീഷൻ മുൻ അംഗം എച്ച്. രാജീവൻ, സമിതി ഖജാൻജി ശ്രീ. കെ. രാമചന്ദ്രൻപിള്ള, സമിതി രക്ഷാധികാരി പി.അർജുനൻ പിള്ള ആർ. രാജേന്ദ്രൻപിള്ള സംസ്ഥാന നേതാക്കളായ മാത്രരവി, അഡ്വ. എസ്. ആർ. സുരേന്ദ്രൻപിള്ള, കെ. ശശാങ്കകുമാർ, വി.പി. ശിവകുമാർ ഇടുക്കി, പാറത്തോട് വിജയൻ, വി.പി. ശിവകുമാർ, ബി. സുരേഷ്കുമാർ പത്തനംതിട്ട, എൻ.ബി. സോമസുന്ദരൻപിള്ള കോട്ടയം, സി. ബാലകൃഷ്ണ പിള്ള, പാർത്ഥസാരഥി, സി.പി. ചന്ദ്രൻപിള്ള വി. രാജൻ പിള്ള പി മോഹനൻ, ജെ. സുബ്രഹ്മണ്യപിള്ള ആർ. സോമൻപിള്ള, രമാപിള്ള അനിൽകുമാർ, അശോക് കുമാർ, ജി. മുരളീധരൻപിള്ള, അച്ചൻകോവിൽ സുരേഷ്, കെ.ജി. രാധാകൃഷ്ണപിള്ള, എസ്. ബിജു തുടങ്ങിയവർ യോഗത്തിന് ആശംസ അർപ്പിക്കുന്നതാണ്.