ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരത്ത്

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത്: ആൻറണി രാജു എം എൽ എ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതിയായി

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ പ്രഭാഷണം, വിശേഷാൽ കച്ചേരി എന്നിവയുണ്ടാകും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽ ചേർന്നു. സ്ഥലം എം എൽ എ ആൻറണി രാജുവിനെ മുഖ്യരക്ഷാധികാരിയായി തെരഞ്ഞെടുത്തു.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രക്ഷാധികാരിയാകും. വാർഡ് കൗൺസിലർമാരായ ഹരികുമാർ, മണക്കാട് സുരേഷ്, പാർവ്വതീപുരം പത്മനാഭ അയ്യർ, തിരുവനന്തപുരം വി സുരേന്ദ്രൻ എന്നിവർ രക്ഷാധികാരികളാകും. ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ അഡ്വ. വാഞ്ചീശ്വര അയ്യർ ആണ് സംഘാടക സമിതിയുടെ ചെയർമാൻ. ബിനുകുമാർ, ബിജുകുമാർ, അഡ്വ.ജയലക്ഷ്മി, ടി. എസ്. മണി (വൈസ് ചെയർമാൻമാർ). പ്രൊഫ. വൈക്കം വേണുഗോപാലാണ് കൺവീനർ. ഡോ. ആശ നായർ, പ്രിയ സി നായർ, ഡോ. ശ്യാമ, ഡോ. പി. പത്മേഷ്, സുരേഷ്, നീലകണ്ഠൻ, എന്നിവർ ജോ. കൺവീനേഴ്സാകും.

ദേവസ്വം ഭരണസമിതി അംഗം കെ. പി. വിശ്വനാഥൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം ശ്രീ. മനോജ് ബി നായർ സ്വാഗതം പറഞ്ഞു. ശ്രീവരാഹം കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. ഹരികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ മണക്കാട് സുരേഷ് മുഖ്യാതിഥിയായി. ദേവസ്വം അഡ്മിനിസ്ടട്രറ്റർ ഒ ബി അരുൺകുമാർ ആശംസ നേർന്നു. പ്രൊഫ. വൈക്കം വേണുഗോപാൽ, വഞ്ചീശ്വര അയ്യർ, തിരുവനന്തപുരം വി സുരേന്ദ്രൻ, നെയ്യാറ്റിൻകര കൃഷ്ണൻ, നീലകണ്ഠൻ എനിവർ സംസാരിച്ചു. യോഗത്തിൽ പ്രസിദ്ധീകരണ വിഭാഗം അസി. മാനേജർ കെ. ജി. സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

News Desk

Recent Posts

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

9 minutes ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

13 minutes ago

‘കേരള സ്ഥലനാമകോശം’ പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച

തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…

21 minutes ago

ചീഫ് ഇലക്ട്രറൽ ഓഫീസർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി

'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…

24 minutes ago

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…

3 hours ago

വീഡിയോഗ്രാഫർക്ക് പോലീസിന്റെ ക്രൂരമർദ്ദനം

വൈക്കത്ത് വീഡിയോഗ്രാഫർ ആയ മുകേഷിന് വൈക്കം പോലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കി.  വിവാഹ വീഡിയോയുടെ പണം ചോദിച്ചതിനാണ് മർദ്ദനം. സ്റ്റേഷനിലേക്ക് വിളിച്ചു…

5 hours ago