
ഇന്നു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസിന് എത്തുന്ന രാജകന്യക ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകർ. ലോക ചരിത്രത്തിൽ ആദ്യമായാണ് മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കിയ ഒരു ചലച്ചിത്രം എത്തുന്നത്. ഐതിഹ്യങ്ങളും, അത്ഭുതങ്ങളും,സസ്പെൻസും, ഫാൻസിയും നിറഞ്ഞ സമുദ്രഗിരി എന്ന ഗ്രാമത്തിന്റെ കഥയാണ് രാജകന്യക. ജാതിമതഭേദമന്യേ ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന ഈ ചലച്ചിത്രം വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ഈ ചിത്രം കേരള റിലീസിനോടൊപ്പം തന്നെ മറ്റു ഭാഷകളിലേക്കും ഉടനെ റിലീസ് ചെയ്യുന്നതാണ്. ലോകമെമ്പാടുമുള്ള മരിയ ഭക്തർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്.
