യു കേശവൻ നാടാർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാല്പതാം വാർഷികവും

സാമൂഹ്യ അഞ്ചാമS സ്കൂളിലെ മുൻ അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന യു കേശവൻ നാടാർ –  ഇരുപത്തി രണ്ടാം അനുസ്മരണവും ഭാരത് പ്രസ്സിൻ്റെ നാല്പതാം വാർഷികവും 2025 ആഗസ്റ്റ് മാസം 3-ാം തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്യും. മുൻ മന്ത്രി ഡോ. എ നീലലോഹിത ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഭാരത് പ്രസ് മുൻ ജീവനക്കാരും കല സാഹിത്യ രംഗത്തെ വിവിധ വ്യക്തികളും ചേർന്ന് തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്യും. മുൻ ജീവനക്കാരെ ആദരിക്കുകയും ഉയർന്ന വിജയം നേടിയ SSLC, +2 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു..

error: Content is protected !!