
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.
