ഉത്രാട ദിനത്തിൽ ആശമാർക്ക് തെരുവിൽ ഓണസദ്യ

സമരം ചെയ്യുന്ന ആശമാർക്ക് ഓണം ഒരുക്കാൻ ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം

തിരുവനന്തപുരം:
ഓണാവധിയും ആഘോഷവുമില്ലാതെ തെരുവിൽ സമരം തുടരുന്ന ആശാ വർക്കർമാർക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം ഓണ സദ്യ ഒരുക്കും. ഉത്രാട ദിനത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരപന്തലിൽ ഓണ സദ്യ നൽകുന്നത്. ഫെബ്രുവരി 10 ന് ആരംഭിച്ച രാപകൽ  സമരത്തിൻ്റെ 209-ാം ദിവസമാണ് ന്തിരുവോണം. 200-ാം ദിനത്തിൽ സമര പന്തലിലെ കഞ്ഞി പാത്രം കൊണ്ട് ആശമാർ പട്ടിണി കളം ഒരുക്കി പ്രതിഷേധിച്ചിരുന്നു.

പ്രതിദിനം 233 രൂപ എന്ന തുച്ഛമായ ഓണറേറിയം മിനിമം കൂലിയായി വർദ്ധിപ്പിക്കുക,  ആരോഗ്യവകുപ്പിലെ അടിസ്ഥാന ജോലികൾ ചെയ്യുന്ന ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകുകതുടങ്ങിയ ജീവൻ പ്രദാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് അശമർ സമരം തുടങ്ങിയത്. എന്നാൽ ശക്തമായ സമരം മാസങ്ങൾ പിന്നിട്ടിട്ടും അവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ തന്നെ നിയോഗിച്ച പഠനസമിതി ഓണറേറിയം വർധിപ്പിക്കണം എന്നാ നിർദ്ദേശം സമർപ്പിച്ച ദിവസങ്ങൾ പിന്നിടുമ്പോഴും നിലപാട് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓണം പ്രമാണിച്ച് എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായി തീരുമാനമെടുക്കും എന്ന ആശമാരുടെ പ്രതീക്ഷയാണ് മങ്ങുന്നത്.

നിരാശരായി തങ്ങൾ മടങ്ങി പോകില്ല, വിജയം വരെ സമരവുമായി മുന്നോട്ടു പോകും എന്ന് ആശാസമര സമിതി നേതാവ് എസ്. മിനി പറഞ്ഞു

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago