ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കായി ഓണാശംസാകാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർത്ഥികൾക്ക് ഓണാക്കോടിയും മധുരവും സമ്മാനിച്ച് മന്ത്രി ഡോ:ആർ.ബിന്ദു. ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർത്ഥികൾ ആകർഷകമായ ആയിരം ആശംസക്കാർഡുകൾ പ്രിയപ്പെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിർമ്മിച്ച് നൽകിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെല്ലാം ഈ ആശംസകൾ അയക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു.
ഓണം മന്ത്രിയോടൊപ്പം ആഘോഷിക്കാൻ അവർ എത്തിയപ്പോൾ സ്നേഹ സമ്മാനമായി മന്ത്രി അവർക്ക് ഓണക്കോടിയും മധുരവും നൽകി.
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് “എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ”. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർത്ഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നിരുന്നു.
വിദ്യാർത്ഥികൾ മന്ത്രിയെ കാണാനായി എത്തിയപ്പോൾ മാവേലിയുടെയും വാമനന്റെയും വേഷത്തോടുകൂടിയാണ് എത്തിയത്. ഓണപ്പാട്ട് പാടിയും ഒത്തൊരുമയോടെ കളിച്ചും രസിച്ചുമാണ് മന്ത്രി ആർ.ബിന്ദു അവരെ സ്വീകരിച്ചത്. നിപ്മർ ഡയറക്ടർ ചന്ദ്രബാബുവും അധ്യാപകരും കൂടെ ഉണ്ടായിരുന്നു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…