മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്നവരെ എല്ലാത്തരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അത്തരക്കാർക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശം ഉൾക്കൊള്ളുന്ന ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ “കടലിനക്കരെ ഒരു ഓണം” റിലീസായി.
പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനു തയ്യാറായി നില്ക്കുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.
പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിൻ്റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിൻ്റെ നൃത്ത വിദ്യാർത്ഥികളും അഭിനയിക്കുന്നു.
എമിനൻ്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ് – രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ – കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെൻ്റ് LLC ഷാർജ, ചമയം -സജീന്ദ്രൻ പുത്തൂർ,
പിആർഓ – അജയ് തുണ്ടത്തിൽ.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…