സജു വർഗീസിന്റെ രാമഴവില്ല് ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു

മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും,  കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹൃസ്വ ഫിലിമുകൾ  മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും, ക്യാമറായും കൈകാര്യം ചെയ്ത ഹ്യസ്വ ചിത്രം “രാമഴവില്ല്” ഫിലാഡൽഫിയായിൽ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പാലക്കാട് പ്രകാശനം ചെയ്തു.   ഫിലിപ്പ് തോമസ് ചിത്രത്തിന്റെ  കഥയും തിരക്കഥയും രചിച്ചു.
                
“അക്കരക്കാഴ്ചകൾ” എന്ന വെബ് സീരീസിലൂടെയും,നിരവധി സിനിമകളിലൂടെയും, ഷോർട്ട് ഫിലിമുകളിലൂടെയും ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്ത, അമേരിക്കൻ മലയാളികളുടെ അഭിമാന കലാകാരൻ  ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം അണിയുന്നത്.ട്രൈസ്റ്റേറ്റ് ഏരിയായിൽ  അറിയപ്പെടുന്ന നർത്തകിയും, ലാസ്യ ഡാൻസ് അക്കാദമിയിലൂടെ  നിരവധി കുട്ടികൾക്ക്  നാട്യകല അഭ്യസിപ്പിക്കുകയും, ആരോഗ്യ സേവന രംഗത്തെ നിറസാന്നിധ്യവും, സിനിമകളിൽ  ശ്രദ്ധേയമായ  വേഷങ്ങൾ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്ത,   ആശാഅഗസ്റ്റിൻ നായികയുമായി അഭിനയിക്കുന്നു.

മികച്ച സംഘാടകനും,  ഫോമ എന്ന ദേശീയ സംഘടനയുടെ  വൈസ് പ്രസിഡണ്ടും, “ശുക്രൻ” എന്ന സിനിമയിലൂടെ  ചലച്ചിത്രരംഗത്തേക്ക് ചുവടുവക്കുകയും ചെയ്ത  ഷാലു പുന്നൂസും,  കേരളത്തിലും, അമേരിക്കയിലും ഹാസ്യരസപ്രധാനമായ നിരവധി വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ച്, കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയ ഫിലഡൽഫിയായിലെ  അതുല്യ കലാകാരൻ ജോർജ്ജുകുട്ടി ജോർജ്ജും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
              
കെസിയ വിഷ്വൽ യു.എസ്.എ അവതരിപ്പിക്കുന്ന “രാമഴവില്ല്”, ക്യാമറ, സംവിധാനം – സജു വർഗീസ്, കഥ, തിരക്കഥ, സംഭാഷണം – ഫിലിപ്പ് തോമസ്, പി.ആർ.ഒ – അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ രാമഴവില്ല് ഉടൻ പ്രേഷകരുടെ മുമ്പിലെത്തും.

അയ്മനം സാജൻ

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

2 hours ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

8 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

9 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

9 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

10 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago