എത്ര ധൈര്യശാലി ആണെങ്കിലും ഈ ഗോസ്റ്റ് ഹൗസിൽ കയറിയാൽ ഉള്ളൊന്ന് കിടുങ്ങും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ ‘ഗോസ്റ്റ് ഹൗസി’ലാണ് ഏതു ധൈര്യശാലികളെയും പേടിപ്പിക്കാൻ ഉതകുന്ന വിസ്മയങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്. സന്ദർശകരുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
പ്രേത ഭവനത്തിലേക്കു കടന്നാൽ ഏവരെയും കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്. ഭയപ്പെടുത്തുന്ന ഭീകര രൂപങ്ങൾ ഇവിടുത്തെ ഓരോ കോണിലും ഒളിഞ്ഞിരിപ്പുണ്ട്. ഇരുളടഞ്ഞ ഇടനാഴികളിലൂടെ നടക്കുമ്പോൾ പെട്ടെന്നുയരുന്ന ശബ്ദങ്ങളും, മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളും ഓരോ നിമിഷവും കാഴ്ചക്കാരെ ഭയത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നു.
ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കുന്ന ശബ്ദ-വെളിച്ച വിന്യാസങ്ങളാണ് പ്രധാന ആകർഷണം. മുമ്പിൽ നടന്നുപോയ സന്ദർശകരുടെ ഭയന്നുള്ള നിലവിളികളും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
കനകക്കുന്ന് കൊട്ടാരത്തിൽ നിന്ന് സൂര്യകാന്തിയിലേക്ക് പോകുന്ന വഴിയിലാണ് ഗോസ്റ്റ് ഹൗസ് ഒരുക്കിയിട്ടുള്ളത്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് സന്ദർശന സമയം. തിരുവനന്തപുരം പാപ്പനംകോടുള്ള വിനായക ഇവൻ്റ്സിൻ്റെ നേതൃത്വത്തിലാണ് ഗോസ്റ്റ് ഹൗസ് സജ്ജീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…