ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്

മൺവിള  ഭാരതീയ വിദ്യാഭവൻ ആതിഥേയത്വമരുളുന്ന ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളാൻ റോബോർട്ട്.

ഇരുപത്തിയേഴാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റ് ഭാരതീയ വിദ്യാഭവൻ മൺവിളയിൽ സെപ്റ്റംബർ 13 ശനിയാഴ്ച നടക്കുന്നു. ഈ മഹത്തായ കലാമാമാങ്കത്തിൻ്റെ ഉദ്ഘാടന കർമ്മം മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ ശ്രീ. അരവിന്ദ് വേണുഗോപാൽ നിർവ്വഹിക്കും. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ .ടി. ബാലകൃഷ്ണൻ (IAS Rtd) അധ്യക്ഷപദം അലങ്കരിക്കുന്ന ഈ വേദിയിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ശ്രീ. ഇ. രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീ. എസ് ശ്രീനിവാസൻ (IAS Rtd), അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ശ്രീ ജി എൽ മുരളീധരൻ, ട്രഷറർ ശ്രീ സി എ സുരേഷ് എസ്, ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ വൈക്കം വേണുഗോപാൽ എന്നിവർ ആശംസാ  പ്രസംഗം നടത്തും. പ്രിൻസിപ്പൽ ശ്രീമതി ദീപ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ശ്രീമതി ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തും.

കേരളത്തിലുടനീളമുള്ള 31 ഭവൻസ് സ്കൂളുകളിൽ നിന്ന്  800ഓളം വിദ്യാർത്ഥികൾ കാറ്റഗറി 1, കാറ്റഗറി 4  വിഭാഗങ്ങളിലായി പങ്കെടുക്കും.  

സൃഷ്ടി ക്യാമ്പസിന്റെ കീഴിൽ വിദ്യാർത്ഥികൾ നിർമിച്ച “വെൽകം റോബോട്ട്” പരിപാടിയുടെ മുഖ്യ ആകർഷണം. ഫെസ്റ്റിൻ്റെ ഭാഗമാകുന്ന വിശിഷ്ടാതിഥികൾക്ക് സ്വാഗതമരുളുന്നത് ഈ റോബോർട്ടായിരിക്കും. സൃഷ്ടി ക്യാമ്പസിനു കീഴിൽ സെപ്റ്റംബർ 8 മുതൽ തുടങ്ങി 3 ദിവസം നീണ്ടു നിന്ന വർക്ക്ഷോപ് സെഷൻ വഴി നവ്നീത് കൃഷ്ണ, അഭിജിത്ത് എ പി, മാളവിക ഉമാ ബിനോയ്, എസ് മദൻ മോഹൻ,  നിരൻജൻ എൻ രാജ്, ശ്രീഹരി അനിൽ, സയോണ സാംകുട്ടി, ഗാനവി ഡി. കെ, പ്രണവ് അഭിലാഷ് കുമാർ,  പ്രണവ് വി അരവിന്ദ് എന്നിവർ അടങ്ങുന്ന 10 ഓളം വിദ്യാർത്ഥികൾ സ്വന്തമായി നിർമിച്ച റോബോട്ട് ആണ് സ്വാഗതം നിർവഹിക്കുക.

error: Content is protected !!